---
title: "ഉച്ചഭാഷിണി വെച്ച് ഉച്ചത്തിൽ പ്രസംഗിച്ച് ഡോക്ടറുടെ ജോലി തടസ്സപ്പെടുത്തിയ കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്"
english_title: "Case against Congress workers "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/215536/case-against-congress-workers"
published_at: "2024-06-27T22:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667d977f64f32_Police-Jeep.jpg"
keywords: []
---

# ഉച്ചഭാഷിണി വെച്ച് ഉച്ചത്തിൽ പ്രസംഗിച്ച് ഡോക്ടറുടെ ജോലി തടസ്സപ്പെടുത്തിയ കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്

> **Lead Summary:** ഉച്ചഭാഷിണി വെച്ച് ഉച്ചത്തിൽ പ്രസംഗിച്ച് ഡോക്ടറുടെ ജോലി തടസ്സപ്പെടുത്തിയ കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്. ഒടുവള്ളിതട്ട് സി എച്ച് സി ഡോക്ടർ അജോയ് പി വിയുടെ പരാതിയിലാണ് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തത്.

## Article Content

ഉച്ചഭാഷിണി വെച്ച് ഉച്ചത്തിൽ പ്രസംഗിച്ച് ഡോക്ടറുടെ ജോലി തടസ്സപ്പെടുത്തിയ കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്. ഒടുവള്ളിതട്ട് സി എച്ച് സി ഡോക്ടർ അജോയ് പി വിയുടെ പരാതിയിലാണ് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തത്.

26ന് 11.00ക്ക്‌ ഒടുവള്ളിത്തട്ട് സി എച്ച് സി കോമ്പൗണ്ടിൽ ഒ പി വെയ്റ്റിംഗ് ഏരിയയിൽ ഒരുകൂട്ടം കോൺഗ്രസ് പ്രവർത്തകർ കൂട്ടംകൂടി നിന്ന് ഉച്ചഭാഷിണി ഉപയോഗിച്ച് ഉച്ചത്തിൽ പ്രസംഗിച്ചത് മൂലം ഡോക്ടർമാർക്ക് രോഗികളെ നോക്കുന്നതിന് തടസ്സം നേരിടുകയും ഡോക്ടർമാരുടെ കൃത്യനിർവഹണം തടസ്സപ്പെടുകയും ചെയ്തു എന്നുമാണ് പരാതി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/215536/case-against-congress-workers)