---
title: "പട്ടുവം ഗ്രാമ പഞ്ചായത്തിലെ മത്സ്യതൊഴിലാളികളുടെ മക്കൾക്ക് ബിരുദ പഠനത്തിലുള്ള ലാപ്പ്ടോപ്പുകൾ വിതരണം ചെയ്തു"
english_title: "Laptop "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/215522/laptop"
published_at: "2024-06-27T21:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667d8af56da2b_IMG-20240627-WA0174.jpg"
keywords: []
---

# പട്ടുവം ഗ്രാമ പഞ്ചായത്തിലെ മത്സ്യതൊഴിലാളികളുടെ മക്കൾക്ക് ബിരുദ പഠനത്തിലുള്ള ലാപ്പ്ടോപ്പുകൾ വിതരണം ചെയ്തു

> **Lead Summary:** **തളിപ്പറമ്പ്: ** മത്സ്യതൊഴിലാളി ക്ഷേമ പദ്ധതി പ്രകാരം പട്ടുവം ഗ്രാമ പഞ്ചായത്തിലെ മത്സ്യതൊഴിലാളികളുടെ ബിരുദ പഠനത്തിലുള്ള മക്കൾക്ക് ലാപ്പ്ടോപ്പുകൾ വിതരണം ചെയ്തു. മുറിയാത്തോടിലെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ വെച്ച് പട്ടുവം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി വിതരണോദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി വി രാജൻ അദ്ധ്യക്ഷത വഹിച്ചു.

## Article Content

**തളിപ്പറമ്പ്: ** മത്സ്യതൊഴിലാളി ക്ഷേമ പദ്ധതി പ്രകാരം പട്ടുവം ഗ്രാമ പഞ്ചായത്തിലെ മത്സ്യതൊഴിലാളികളുടെ ബിരുദ പഠനത്തിലുള്ള മക്കൾക്ക് ലാപ്പ്ടോപ്പുകൾ വിതരണം ചെയ്തു. മുറിയാത്തോടിലെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ വെച്ച് പട്ടുവം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി വിതരണോദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി വി രാജൻ അദ്ധ്യക്ഷത വഹിച്ചു.

ആരോഗ്യ- വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് മഠത്തിൽ, ഗ്രാമപഞ്ചായത്ത് സെക്രട്ടരി ബിനു വർഗീസ്, മാടായി മത്സ്യഭവൻ ഫിഷറിസ് ഓഫീസർ സി വി ആശ എന്നിവർ സംസാരിച്ചു .

ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ മാരായ പി കുഞ്ഞികൃഷ്ണൻ, എം സുനിത, പഞ്ചായത്ത് മെമ്പർമാരായ കെ നാസർ, വി ആർ ജോത്സന എന്നിവരും ചടങ്ങിൽ പങ്കെടുത്തു . അസിസ്റ്റൻറ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ മിനി നാരായണൻ സ്വാഗതവും ഫിഷ് ഫാർമേഴ്സ് ഡവലപ്മെൻറ് ഏജൻസി പ്രമോട്ടർ എ പ്രകാശൻ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/215522/laptop)