---
title: "അക്കിപ്പറമ്പ് യുപി സ്കൂളിൽ ഹെലൻ കെല്ലർ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു"
english_title: "Akkipparamb up school "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/215525/akkipparamb-up-school"
published_at: "2024-06-27T21:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667d8bf722a5b_IMG-20240627-WA0178.jpg"
keywords: []
---

# അക്കിപ്പറമ്പ് യുപി സ്കൂളിൽ ഹെലൻ കെല്ലർ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു

> **Lead Summary:** പൊതു സമൂഹത്തിലെ ഭിന്നശേഷിക്കാരായ ആളുകളെ ചേർത്തു നിർത്തി സഹായിക്കുന്നതിന് കുട്ടികൾക്ക് ഉൾക്കരുത്തുനൽകുക എന്ന സന്ദേശമുയർത്തി പിടിച്ച് അക്കിപ്പറമ്പ് യുപി സ്കൂൾ വിദ്യാർത്ഥികൾക്കായി തളിപ്പറമ്പ് നോർത്ത് BRC യും അക്കിപ്പറമ്പ് യുപി സ്ക്ളും സംയുക്തമായി ഹെലൻ കെല്ലർ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ മനോജ് ഉദ്ഘാടനം ചെയ്തു.

## Article Content

പൊതു സമൂഹത്തിലെ ഭിന്നശേഷിക്കാരായ ആളുകളെ ചേർത്തു നിർത്തി സഹായിക്കുന്നതിന് കുട്ടികൾക്ക് ഉൾക്കരുത്തുനൽകുക എന്ന സന്ദേശമുയർത്തി പിടിച്ച് അക്കിപ്പറമ്പ് യുപി സ്കൂൾ വിദ്യാർത്ഥികൾക്കായി തളിപ്പറമ്പ് നോർത്ത് BRC യും അക്കിപ്പറമ്പ് യുപി സ്ക്ളും സംയുക്തമായി ഹെലൻ കെല്ലർ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ മനോജ് ഉദ്ഘാടനം ചെയ്തു.

ബിപിസി കെ ബിജേഷ് അദ്ധ്യക്ഷത വഹിച്ചു അക്കിപ്പറമ്പ് യുപി സ്കൂൾ ഹെഡ്മാസ്റ്റർ ടി കെ വിഷ്ണു നമ്പൂതിരി സ്വാഗതം പറഞ്ഞു.BRC ട്രെയിനർ ആശലക്ഷി ഹെലൻ കെല്ലർ അനുസ്മരണ പ്രഭാഷണം നടത്തി മുഖ്യാതിഥിയും മാതൃകാ ഹെലൻകെല്ലറുമായ ശ്രീഷ്ണ ആനന്ദ് കുട്ടികളുമായി സംവദിച്ചു . സ്പെഷൽ എഡുക്കേറ്റർ വിനോദ് പി , അക്കിപ്പറമ്പ് യുപി സ്കൂൾ അദ്ധ്യാപകൻ ഇ പി സജിത്ത് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു, BRC കോർഡിനേറ്റർ സിൽജ കെ പി നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/215525/akkipparamb-up-school)