---
title: "കേരള ടാക്സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം സംഘടിപ്പിച്ചു "
english_title: "Kerala Tax Practitioners Association "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/207641/kerala-tax-practitioners-association"
published_at: "2024-05-26T09:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6652b5dfc384a_news-card.jpg"
keywords: []
---

# കേരള ടാക്സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം സംഘടിപ്പിച്ചു 

> **Lead Summary:** **കണ്ണൂർ : **കേരള ടാക്സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷൻ്റെ വാർഷിക പൊതുയോഗം സംഘടനയുടെ സംസ്ഥാന ട്രഷറർ എസ്. രാജീവ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സി. മുഹമ്മദ് ഫൈസൽ അധ്യക്ഷത വഹിച്ചു. കോവിഡ് മൂലം വ്യാപാര സ്ഥാപനങ്ങൾ കഷ്ടത അനുഭവിച്ച 2021 വരെയുള്ള കാലയളവിലെ നികുതി വകുപ്പുകൾ ഇറക്കിയ ജി.എസ് .ടി ആക്ട് സെക്‌ഷൻ 16 പ്രകാരമുള്ള ഡിമാന്റുകളും മറ്റും ഇളവ് നൽകി കൊണ്ട് ആംനസ്റ്റി സ്‌കീം നടപ്പിലാക്കണമെന്നും, ജി.എസ്.ടി അപ്പീൽ ഫയലിങിലെ കൺഡോണെഷൻ ഡിലെ ഫയലിംഗ് നിലവിൽ ഒരു മാസം എന്നുള്ളത് വർദ്ധിപ്പിച്ചു നൽകണമെന്നും യോഗം ആവശ്യപ്പെട്ടു .

## Article Content

**കണ്ണൂർ : **കേരള ടാക്സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷൻ്റെ വാർഷിക പൊതുയോഗം സംഘടനയുടെ സംസ്ഥാന ട്രഷറർ എസ്. രാജീവ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സി. മുഹമ്മദ് ഫൈസൽ അധ്യക്ഷത വഹിച്ചു. കോവിഡ് മൂലം വ്യാപാര സ്ഥാപനങ്ങൾ കഷ്ടത അനുഭവിച്ച 2021 വരെയുള്ള കാലയളവിലെ നികുതി വകുപ്പുകൾ ഇറക്കിയ ജി.എസ് .ടി ആക്ട് സെക്‌ഷൻ 16 പ്രകാരമുള്ള ഡിമാന്റുകളും മറ്റും ഇളവ് നൽകി കൊണ്ട് ആംനസ്റ്റി സ്‌കീം നടപ്പിലാക്കണമെന്നും, ജി.എസ്.ടി അപ്പീൽ ഫയലിങിലെ കൺഡോണെഷൻ ഡിലെ ഫയലിംഗ് നിലവിൽ ഒരു മാസം എന്നുള്ളത് വർദ്ധിപ്പിച്ചു നൽകണമെന്നും യോഗം ആവശ്യപ്പെട്ടു .

യോഗത്തിന് സംസ്ഥാന വൈസ് പ്രസിഡണ്ട് അനൂപ് കുമാർ. എ, സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി ശ്രീജിത്ത് വി.എൻ പ്രവർത്തന റിപ്പോർട്ടും, ജില്ലാ ട്രഷറർ ജിഷിത്ത് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. കെ, സംസ്ഥാന എക്സി. കൗൺസിൽ അംഗം മുഹമ്മദ് റഫീഖ്. കെ, ഗുരുസ്വാമി. എം.ജി, അനന്തകൃഷ്ണൻ. ആർ, മുഹമ്മദ് ഷാനിദ്. സി.എം., അഡ്വ. പ്രമോദ്, ഷുഹൈബ്. പി.കെ. എന്നിവർ സംസാരിച്ചു .കണ്ണൂർ യൂണിറ്റ് സെക്രട്ടറി സുനിൽ കുമാർ. പി യോഗത്തിന് നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/207641/kerala-tax-practitioners-association)