---
title: "13 കാരിയെ ലൈംഗികമായി പീഡിപ്പിച്ച മധ്യവയസ്കന് 16 വർഷം തടവും 65,000 രൂപ പിഴയും"
english_title: " sexually assaulting 13-year-old girl"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/215113/sexually-assaulting-13-year-old-girl"
published_at: "2024-06-26T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667be026f3ad8_news-card.jpg"
keywords: []
---

# 13 കാരിയെ ലൈംഗികമായി പീഡിപ്പിച്ച മധ്യവയസ്കന് 16 വർഷം തടവും 65,000 രൂപ പിഴയും

> **Lead Summary:** തളിപ്പറമ്പ്: 13 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 16 വര്‍ഷം കഠിനതടവും 65,000 രൂപ പിഴയും ശിക്ഷ. പഴയങ്ങാടി ബസ്റ്റാന്റിന് സമീപത്തെ സമീറാസ് വീട്ടില്‍ പി.എം.ഹനീഫിനെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്.

## Article Content

തളിപ്പറമ്പ്: 13 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 16 വര്‍ഷം കഠിനതടവും 65,000 രൂപ പിഴയും ശിക്ഷ. പഴയങ്ങാടി ബസ്റ്റാന്റിന് സമീപത്തെ സമീറാസ് വീട്ടില്‍ പി.എം.ഹനീഫിനെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്.

2021 സപ്തംബര്‍ 19ന് രാവിലെ 11.30 നായിരുന്നു സംഭവം. അന്നത്തെ പഴയങ്ങാടി സി.ഐ. എം.ഇ.രാജഗോപാലനും എസ്.ഐ കെ.ഷാജുവുമാണ് കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി. മൂന്ന് വകുപ്പുകളിലായിട്ടാണ് ശിക്ഷ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/215113/sexually-assaulting-13-year-old-girl)