---
title: "പാപ്പിനിശ്ശേരി മേൽപ്പാലത്തിൽ രൂപപ്പെട്ട ടാർ കൂനകൾ വാഹനയാത്രികർക്ക് ഭീഷണിയാകുന്നു"
english_title: "Papinissery flyover "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/207118/papinissery-flyover"
published_at: "2024-05-23T18:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664f3f2a46500_news-card.jpg"
keywords: []
---

# പാപ്പിനിശ്ശേരി മേൽപ്പാലത്തിൽ രൂപപ്പെട്ട ടാർ കൂനകൾ വാഹനയാത്രികർക്ക് ഭീഷണിയാകുന്നു

> **Lead Summary:** **പാപ്പിനിശ്ശേരി: ** അടിക്കടി കുഴികൾ നിറയുന്ന പാപ്പിനിശ്ശേരി റെയിൽവേ മേൽപാലത്തിൽ മിക്കസ്ഥലത്തും ചെറിയ ടാർ കുന്നുകൾ രൂപപ്പെടുന്നു. കുഴികൾ അടക്കാൻ ഉപയോഗിച്ച ടാറുകളാണ് വെയിലിൻ്റെ കാഠിന്യം കൂടിയപ്പോൾ കുന്നുകളായി രൂപപ്പെടുന്നത്. ഇത് ഇരുചക്രവാഹനങ്ങൾക്കും മറ്റും വലിയ അപകടകെണിയായി മാറുന്നു. ഇതിനകം നിരവധി ഇരുചക്രവാഹനങ്ങൾ തെന്നിവീഴുന്നതായി സമീപ വാസികൾ പറയുന്നു.

## Article Content

**പാപ്പിനിശ്ശേരി: ** അടിക്കടി കുഴികൾ നിറയുന്ന പാപ്പിനിശ്ശേരി റെയിൽവേ മേൽപാലത്തിൽ മിക്കസ്ഥലത്തും ചെറിയ ടാർ കുന്നുകൾ രൂപപ്പെടുന്നു. കുഴികൾ അടക്കാൻ ഉപയോഗിച്ച ടാറുകളാണ് വെയിലിൻ്റെ കാഠിന്യം കൂടിയപ്പോൾ കുന്നുകളായി രൂപപ്പെടുന്നത്. ഇത് ഇരുചക്രവാഹനങ്ങൾക്കും മറ്റും വലിയ അപകടകെണിയായി മാറുന്നു. ഇതിനകം നിരവധി ഇരുചക്രവാഹനങ്ങൾ തെന്നിവീഴുന്നതായി സമീപ വാസികൾ പറയുന്നു.

പതിവായി കുഴികൾ അടക്കാൻ പല പൊടി കൈകൾ പ്രയോഗിച്ചപ്പോഴാണ് പുതിയരീതിയിൽ ടാർ കൂനകൾ പാലത്തിൽ ഉയർന്നു വന്നത്. റോഡിൽ കുഴികൾ അടക്കുന്നതിൻ്റെ ഭാഗമായി ടാറും മറ്റു സാമഗ്രഹികളും കുഴി അടക്കാൻ ഉപയോഗിച്ചപ്പോൾ അറിയാതെ വന്ന കെണിയാണ് മേൽപ്പാലത്തിൽ ഉയർന്നു നിൽക്കുന്ന ടാർ കൂനകൾ. അമിത വേഗത്തിൽ വരുന്ന വാഹനങ്ങൾ ഞൊടിയിൽ റോഡിലെ ടാർ കൂനയിൽ കയറുമ്പോൾ പതിവായി തെന്നി വീഴുന്ന അപകടങ്ങളാണ് നടക്കുന്നത്.

വാഹനങ്ങൾ പെട്ടെന്ന് ബ്രേക്കിടുമ്പോൾ നിയന്ത്രണം വീട്ട് അപകടത്തിൽ പെടുന്ന അസ്ഥയാണിപ്പോഴുള്ളത്. കഴിഞ്ഞ വർഷം പത്തിലധികം തവണയാണ് കുഴികളടയത്. വീണ്ടും മിക്ക സ്ഥലത്തും താമസിയാതെ കുഴികൾ രൂപപെടാൻ സാധ്യതയുണ്ട്. ഇത്തരം ടാർക്കുനകളാണ് പുതിയതെരു ടൗണിലും രൂപപ്പെട്ടത്. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് അപ്പുറമാണ് ഇത്തരം കൂനയിൽ തെന്നിവീണതും പിറകിൽ വന്ന ലോറി കയറി ഒരു യുവാവ് മരണപെട്ടത്. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/207118/papinissery-flyover)