---
title: "പട്ടുവം ഗ്രാമ പഞ്ചായത്ത് കർഷകസഭയും, ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനവും നടന്നു"
english_title: "Pattuvam Grama Panchayat"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/214790/pattuvam-grama-panchayat"
published_at: "2024-06-25T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667a65156b91b_news-card.jpg"
keywords: []
---

# പട്ടുവം ഗ്രാമ പഞ്ചായത്ത് കർഷകസഭയും, ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനവും നടന്നു

> **Lead Summary:** **തളിപ്പറമ്പ്: ** പട്ടുവം ഗ്രാമ പഞ്ചായത്ത് കർഷകസഭയും, ഞാറ്റുവേല ചന്തയുടെയും ഉദ്ഘാടനവും നടന്നു . കഷിഭവനിൽ വെച്ച് പട്ടുവം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി ഉദ്ഘാടനം ചെയ്തു . ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി വി രാജൻ അധ്യക്ഷത വഹിച്ചു.

## Article Content

**തളിപ്പറമ്പ്: ** പട്ടുവം ഗ്രാമ പഞ്ചായത്ത് കർഷകസഭയും, ഞാറ്റുവേല ചന്തയുടെയും ഉദ്ഘാടനവും നടന്നു . കഷിഭവനിൽ വെച്ച് പട്ടുവം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി ഉദ്ഘാടനം ചെയ്തു . ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി വി രാജൻ അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ മാരായ പി കുഞ്ഞികൃഷ്ണൻ, എം സുനിത, പഞ്ചായത്ത് മെമ്പർ വി ആർ ജോത്സന, കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ പി പി സജിത എന്നിവർ സംസാരിച്ചു.

കൃഷി ഓഫീസർ രാഗിഷ രാമദാസ് സ്വാഗതവും കൃഷി അസിസ്റ്റൻറ് കെ ബിന്ദു നന്ദിയും പറഞ്ഞു . ഞാറ്റുവേല ചന്തയിൽ തെങ്ങിൻ തൈ, ടിഷ്യു കൾച്ചർ വാഴ, ഡ്രാഗൺ ഫ്രൂട്ട് തൈ, സപ്പോട്ട ഗ്രാഫ്റ്റ്, ഹൈബ്രിഡ് പേര, പച്ചക്കറി വിത്ത് തുടങ്ങിയ വിവിധങ്ങളായ നടീൽ വസ്തുക്കൾ വിൽപ്പനയ്ക്കായി ഒരുക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/214790/pattuvam-grama-panchayat)