---
title: "കഥാസംവാദം സംഘടിപ്പിച്ചു"
english_title: "Debate "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/214665/debate"
published_at: "2024-06-24T21:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6679988941aad_IMG-20240624-WA0265.jpg"
keywords: []
---

# കഥാസംവാദം സംഘടിപ്പിച്ചു

> **Lead Summary:** തളിപ്പറമ്പ്: പട്ടുവം പറപ്പൂൽ എ വി കൄഷ്ണൻ സ്മാരക വായനശാലയുടെയും പു ക സ അരിയിൽ യൂണിറ്റിൻറയും സംയുക്താഭിമുഖ്യത്തിൽ കഥാസംവാദം സംഘടിപ്പിച്ചു. 

## Article Content

തളിപ്പറമ്പ്: പട്ടുവം പറപ്പൂൽ എ വി കൄഷ്ണൻ സ്മാരക വായനശാലയുടെയും പു ക സ അരിയിൽ യൂണിറ്റിൻറയും സംയുക്താഭിമുഖ്യത്തിൽ കഥാസംവാദം സംഘടിപ്പിച്ചു. 

ജിഷ ബാബു രചിച്ച 'ദൈവത്തെ പ്രണയിച്ചവൾ' എന്ന കഥാസമാഹാരത്തെ ആസ്പദമാക്കി പു ക സ അരിയിൽ യൂണിറ്റ് വൈസ് പ്രസിഡണ്ട് കെ വി പത്മനാഭൻ കഥാവതരണം അവതരിപ്പിച്ചു.സി രമേശൻ അദ്ധ്യക്ഷത വഹിച്ചു.പി വി മോഹൻദാസ്, യു വി വേണു, കെ എം അനിൽകുമാർ, ജിഷ ബാബു എന്നിവർ സംസാരിച്ചു.

വായനശാല ലൈബ്രേറിയൻ സി ആനന്ദ്കുമാർ സ്വാഗതവും 

എം ദിനേശൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/214665/debate)