പോസ്റ്റ് ഓഫീസിലെ വിവിധ സേവനങ്ങൾ ജനങ്ങളിലെത്തിക്കാൻ നടത്തുന്ന ഡിസിഡിപി പരിപാടി സംഘടിപ്പിച്ചു. തളിപ്പറമ്പ നഗരസഭ പൊതുമരാമത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി മുഹമ്മദ് നിസാർ ഉത്ഘാടനം നിർവഹിച്ചു.തളിപ്പറമ്പ പോസ്റ്റ് മാസ്റ്റർ ഹരീന്ദ്രൻ എസ് അദ്യക്ഷത വഹിച്ചു. പോസ്റ്റ് ഓഫീസ് സേവനങ്ങളെ കുറിച് എം വി ഉഷ നായർ ക്ലാസ്സ് എടുത്തു. വി ഉണ്ണികൃഷ്ണൻ സ്വാഗതവും , സുഭാഷ് സി നന്ദിയും അറിയിച്ചു സംസാരിച്ചു.
പ്രധാനമായും പോസ്റ്റ് ഓഫീസ് സേവനങ്ങൾ ജനങ്ങളിൽ എത്തിയിരിക്കുന്നത് കൌണ്ടർ സ്റ്റാഫ് ആൻഡ് പോസ്റ്റുമാൻ ലൂടെയാണ് എങ്കിലും കൂടുതൽ ബോധവത്കരണം നൽകാൻ വേണ്ടിയാണു പോസ്റ്റൽ ഡിപ്പാർട്മെന്റ് ഇത്തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതും സേവിങ്സ് മേഖലയിൽ പല തരത്തിലുള്ള സേവനങ്ങൾ ലഭ്യമാണ് .
ഫിക്സഡ് ഡെപ്പോസിറ് & ഇൻസ്റ്റാൾമെന്റ് ടൈപ്പ് അക്കൗണ്ടുകൾ ആകർഷകമായ പലിശ നിരക്കിൽ ഏതൊരു സാധരണകാരനും തുടങ്ങാവുന്നതാണ് സ്ത്രീകൾക്കും, പെൺകുട്ടികൾക്കും മാത്രമായി ഉള്ള അക്കൗണ്ടകളും ഇതിൽ പെടുന്നു മുതിർന്ന പൗരന്മാർക്കായി 8.2% പലിശ നിരക്കിൽ എസ് സി എസ് എസ് സ്കീം സ്കീമുകൾ ലഭ്യമാണ് ഏകദേശം 13തരം സേവനങ്ങൾ സേവിങ്സ് ബാങ്കിംഗ് മേഖലയിൽ മാത്രം ലഭ്യമാണ്. ഇവയെ കൂടാതെ ഇൻഷുറൻസ് മേഖലയിലായാലും കത്ത്, പാർസൽ മേഖലയിലായാലും നിരവധി സേവനങ്ങൾ തപാൽ വിഭാഗം പ്രദാനം ചെയുന്നു.
DCDP program