---
title: "എം എസ് എഫ് ബി എസ്സ് എൻ എൽ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം"
english_title: "Protest "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/214667/protest"
published_at: "2024-06-24T21:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6679996ce45f3_IMG-20240624-WA0267.jpg"
keywords: []
---

# എം എസ് എഫ് ബി എസ്സ് എൻ എൽ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം

> **Lead Summary:** തൃക്കരിപ്പൂർ : NTA യുടെ NEET, NET മത്സര പരീക്ഷ നടത്തിപ്പിലെ ക്രമക്കേടിനെതിരെ എം എസ് എഫ് ബി എസ്സ് എൻ എൽ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. അഞ്ഞൂറോളം പ്രവർത്തകർ പങ്കെടുത്ത മാർച്ചിലുണ്ടായ സംഘർഷത്തെ തുടർന്ന് സൈഫുദ്ധീൻ തങ്ങൾ, ഉസ്മാൻ, മുഹമ്മദ്‌ ഷാനിദ്, ത്വൽഹത് പെരുമ്പട്ട തുടങ്ങിയ msf നേതാക്കളെ അറസ്റ്റ് ചെയ്തു.

## Article Content

തൃക്കരിപ്പൂർ : NTA യുടെ NEET, NET മത്സര പരീക്ഷ നടത്തിപ്പിലെ ക്രമക്കേടിനെതിരെ എം എസ് എഫ് ബി എസ്സ് എൻ എൽ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. അഞ്ഞൂറോളം പ്രവർത്തകർ പങ്കെടുത്ത മാർച്ചിലുണ്ടായ സംഘർഷത്തെ തുടർന്ന് സൈഫുദ്ധീൻ തങ്ങൾ, ഉസ്മാൻ, മുഹമ്മദ്‌ ഷാനിദ്, ത്വൽഹത് പെരുമ്പട്ട തുടങ്ങിയ msf നേതാക്കളെ അറസ്റ്റ് ചെയ്തു.

ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവികൊണ്ട് പന്താടുന്ന NTA യുടെയും കേന്ദ്ര സർക്കാരിന്റെയും വിദ്യാർത്ഥി വിരുദ്ധ നിലപാടിനെതിരെ വരും ദിനങ്ങളിൽ ശക്തമായ പ്രതിഷേധങ്ങൾ തുടരുമെന്ന് എംഎസ്എഫ്.

മുസ്‌ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി സത്താർ വടക്കുമ്പാട് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ മണ്ഡലം എംഎസ്എഫ് ജനറൽ സെക്രട്ടറി ഉസ്മാൻ പോത്താംകണ്ടം അധ്യക്ഷത വഹിച്ചു. msf സംസ്ഥാന പ്രവർത്തക സമിതി അംഗം അസ്ഹറുദ്ധീൻ മണിയനോടി മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം വൈസ് പ്രസിഡന്റ് മുഹമ്മദ്‌ ഷാനിദ് സ്വാഗതം പറഞ്ഞു.ത്വൽഹത് പെരുമ്പട്ട നന്ദി പറഞ്ഞു. 

തൃക്കരിപ്പൂർ ആക്ടിങ് പ്രസിഡന്റ് വിപി റഷീദ് ഹാജി, ജനറൽ സെക്രട്ടറി വിവി അബ്ദുള്ള, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ്‌ സലീൽ പടന്ന, ജനറൽ സെക്രട്ടറി ഷുഹൈബ് വി.പി.പി, തൃക്കരിപ്പൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മഹബൂബ് ആയിറ്റി, എംഎസ്എഫ് ജില്ലാ വൈസ് പ്രസിഡന്റ് സൈഫുദ്ധീൻ തങ്ങൾ, മർസൂഖ് റഹ്‌മാൻ,മണ്ഡലം ഭാരവാഹികളായ ശരീഫ് കോട്ടപ്പുറം, അർഷദ് തെക്കേക്കാട്, നാഫിഹ് പേരോൽ, അഷ്ഫാഖ് അത്തൂട്ടി,ശാക്കിർ മൗക്കോട്, എംഎസ്എഫ് മണ്ഡലം പ്രവർത്തക സമിതി അംഗങ്ങളായ സുൻസുൻ വിപിപി, നിബ്രാസ് പെരിയോത്ത്, സാജിൽ പടന്ന, മിസ്ബാഹ്, റവാസ്,ബിലാൽ വെള്ളാപ്പ്, നസീഫ് മണിയനോടി, ഹാഷിർ, ഫഹദ് അബ്ദുള്ള, ഇസ്മായിൽ ചെങ്ങാട് തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/214667/protest)