---
title: "തളിപ്പറമ്പ പോസ്റ്റ്‌ ഓഫീസിലേക്ക് എം എസ് എഫ് മാർച്ച് നടത്തി"
english_title: "MSF marched to Thaliparamba Post Office"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/214605/msf-marched-to-thaliparamba-post-office"
published_at: "2024-06-24T17:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6679627a67136_Untitled-2-web.jpg"
keywords: []
---

# തളിപ്പറമ്പ പോസ്റ്റ്‌ ഓഫീസിലേക്ക് എം എസ് എഫ് മാർച്ച് നടത്തി

> **Lead Summary:** **തളിപ്പറമ്പ : ** എൻട്രൻസ് പരീക്ഷകളിൽ വന്ന ഗുരുതര വീഴ്ചകളിൽ പ്രതിഷേധിച്ച് എം എസ് എഫ് തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റി തളിപ്പറമ്പ പോസ്റ്റ്‌ ഓഫീസിലേക്ക് മാർച്ച് നടത്തി.

## Article Content

**തളിപ്പറമ്പ : ** എൻട്രൻസ് പരീക്ഷകളിൽ വന്ന ഗുരുതര വീഴ്ചകളിൽ പ്രതിഷേധിച്ച് എം എസ് എഫ് തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റി തളിപ്പറമ്പ പോസ്റ്റ്‌ ഓഫീസിലേക്ക് മാർച്ച് നടത്തി.

മുസ്‌ലിം ലീഗ് തളിപ്പറമ്പ മണ്ഡലം വൈസ് പ്രസിഡൻ്റ അബൂബക്കർ വായാട് മാർച്ച് ഉദ്ഘാടനം ചെയ്തു. എൻട്രൻസ് പരീക്ഷകളിൽ വന്ന ഗുരുതര വീഴ്ചകളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാൻ രാജിവെക്കണമെന്നമുദ്രവാക്യമുയർത്തിയായിരുന്നു എം എസ് എഫ് പോസ്റ്റ് ഓഫീസ് മാർച്ച്.

പ്രവർത്തകരെ പോലീസ് ഗേറ്റിനു മുന്നിൽ തടഞ്ഞു. എം എസ് എഫ് മണ്ഡലം സെക്രട്ടറി ആഷിക് തടിക്കടവി അധ്യക്ഷത വഹിച്ചു. ഷുക്കൂർ പരിയാരം,സമദ് കടമ്പേരി, അലി മംഗര നൗഷാദ് പുതുക്കണ്ടം,ജംഷീർ ആലക്കാട്,പി.എ ഇർഫാൻ, സഫ് വാൻ കുറ്റിക്കോൽ,ഫർഹാന ടി.പി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/214605/msf-marched-to-thaliparamba-post-office)