കെഎസ്ആർടിസിയിൽ ഇന്നു മുതൽ പുതിയ ഓൺലൈൻ റിസർവേഷൻ നയം; യാത്രക്കാർക്ക് അനുകൂലമായ കൂടുതൽ മാറ്റങ്ങൾ

കെഎസ്ആർടിസിയിൽ ഇന്നു മുതൽ പുതിയ ഓൺലൈൻ റിസർവേഷൻ നയം; യാത്രക്കാർക്ക് അനുകൂലമായ കൂടുതൽ മാറ്റങ്ങൾ
May 23, 2024 02:49 PM | By Sufaija PP

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ പുതിയ ഓൺലൈൻ റിസർവേഷൻ നയം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. യാത്രക്കാർക്ക് കൂടുതൽ ഗുണകരമായ രീതിയിലാണ് റിസർവേഷൻ പരിഷ്കരിച്ചത്.പാസഞ്ചർ റിസർവേഷൻ സംവിധാനത്തിൽ നിലവിലുള്ള റീഫണ്ട് പോളിസികൾക്ക് പുറമെ യാത്രക്കാർക്ക് കൂടുതൽ പ്രയോജനകരമായ രീതിയിലുള്ള മാറ്റങ്ങൾകൂടി ഉൾപ്പെടുത്തി ഓൺലൈൻ റിസർവേഷൻ പോളിസി വിപുലീകരിച്ചിട്ടുണ്ട്. ഓൺലൈൻ റിസർവേഷൻ സേവന ദാതാവ് മൂലമുണ്ടാകുന്ന സാങ്കേതിക പിഴവുകൾക്ക് ഇനി സേവന ദാതാവിൽ നിന്നുതന്നെ പിഴ ഈടാക്കി യാത്രക്കാർക്ക് നൽകും. സർവീസ് റദ്ദാക്കൽ മൂലം സംഭവിക്കുന്ന റീഫണ്ടുകൾ 24 മണിക്കൂറിനുള്ളിൽ തന്നെ തിരികെ യാത്രക്കാർക്കു നൽകും.

റീഫണ്ട് തുക നിലവിലെ ബാങ്കിങ് നിയമങ്ങൾക്കു വിധേയമായി അക്കൗണ്ടിൽ ക്രെഡിറ്റ് ആകും. തകരാർ, അപകടം, മറ്റെന്തെങ്കിലും കാരണങ്ങളാൽ മുഴുവൻ ദൂരത്തേക്ക് സർവീസ് നടത്താതെ വന്നാൽ റീഫണ്ടുകൾ രണ്ട് ദിവത്തിനുള്ളതിൽ തന്നെ തിരികെ നൽകും. ഇതിനാവശ്യമായ രേഖകൾ ഇൻസ്പെക്ടർ, ബന്ധപ്പെട്ട ഇദ്യോഗസ്ഥർ ഐ ടി ഡിവിഷനിൽ കാലതാമസം കൂടാതെ നൽകേണ്ടതാണ്. റീഫണ്ട് നൽകുന്നതിന് ആവശ്യമായ രേഖകൾ ഹാജാരാക്കുന്നതിലോ രേഖകൾ ലഭിച്ചതിനു ശേഷം റീഫണ്ട് നൽകുന്നതിനോ ഉദ്യോഗസ്ഥരിൽ നിന്നും കാലതാമസം നേരിട്ടാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിന്ന് പിഴയായി ഈ തുക ഈടാക്കുന്നതാണ്. രണ്ട് മണിക്കൂറിൽ അധികം വൈകി സർവീസ് പുറപ്പെടുകയോ സർവീസ് നടത്താത്ത സാഹചര്യമോ ഉണ്ടായാൽ യാത്രക്കാരൻ യാത്ര ചെയ്തിട്ടില്ലെങ്കിൽ മുഴുവൻ തുകയും തിരികെ നൽകും.

റിസർവേഷൻ സോഫ്റ്റ്‌വെയറിന്റെ സാങ്കേതിക തകരാർ കാരണം ട്രിപ്പ് ഷീറ്റിൽ ടിക്കറ്റ് വിശദാംശങ്ങൾ കാണാത്ത സാഹചര്യം ഉണ്ടായാൽ യാത്രക്കാരൻ യാത്ര ചെയ്തിട്ടില്ലെങ്കിൽ മുഴുവൻ തുകയും തിരികെ നൽകും. നിശ്ചിത പിക്കപ്പ് പോയിന്റിൽ നിന്ന് യാത്രക്കാരനെ ബസ്സിൽ കയറ്റാത്ത സംഭവങ്ങൾക്ക് കെഎസ്ആർടിസി ഉത്തരവാദി ആണെങ്കിൽ മുഴുവൻ തുകയും യാത്രക്കാരന് തിരികെ നൽകും. ഷെഡ്യൂൾ ചെയ്ത ഉയർന്ന ക്ലാസ്സ് സർവീസിന് പകരം ലോവർ ക്ലാസ് സർവീസ് ഉപയോഗിച്ചാണ് യാത്രക്കാർ യാത്ര ചെയ്തത് എങ്കിൽ യാത്രാ നിരക്കിലെ വ്യത്യാസം തിരികെ നൽകും. യാത്രയ്ക്കിടെ ക്ലൈമിന്റെ പ്രൂഫ് ഹാജരാക്കാത്തതിനാൽ യാത്രക്കാർക്ക് ഓൺലൈൻ മൊബൈൽ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യം ഉണ്ടായാൽ ഇടിഎം ടിക്കറ്റ് വാങ്ങി യാത്രക്കാരൻ ഇതേ ബസ്സിൽ യാത്ര ചെയ്തിരിക്കണം എന്ന നിബന്ധനയ്ക്ക് വിധേയമായി അടിസ്ഥാന നിരക്കിന്റെ 50 ശതമാനം റീഫണ്ട് ചെയ്യും. ഇടിഎം ടിക്കറ്റിന്റെ പകർപ്പ് നിർബന്ധമാണ്. യാത്രക്കാരൻ യാത്ര ചെയ്തിട്ടില്ലെങ്കിൽ റീഫണ്ട് അനുവദിക്കില്ല.

New Online Reservation Policy at KSRTC

Next TV

Related Stories
തളിപ്പറമ്പ് തൃച്ചംബരത്ത് സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

Jun 16, 2024 11:21 AM

തളിപ്പറമ്പ് തൃച്ചംബരത്ത് സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

തളിപ്പറമ്പ് തൃച്ചംബരത്ത് സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് 30 പേർക്ക്...

Read More >>
കുവൈറ്റിലെ അഗ്നിബാധയിൽ മരണപ്പെട്ടവർക്ക് തിരികൾ തെളിയിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു

Jun 16, 2024 11:16 AM

കുവൈറ്റിലെ അഗ്നിബാധയിൽ മരണപ്പെട്ടവർക്ക് തിരികൾ തെളിയിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു

കുവൈറ്റിലെ അഗ്നിബാധയിൽ മരണപ്പെട്ടവർക്ക് തിരികൾ തെളിയിച്ച് ആദരാഞ്ജലികൾ...

Read More >>
കുവൈറ്റ് ദുരന്തത്തിൽ മരണപ്പെട്ട കണ്ണൂർ സ്വദേശി അനീഷ് കുമാറിന്റെ മൃതദേഹം സംസ്കരിച്ചു

Jun 15, 2024 10:00 PM

കുവൈറ്റ് ദുരന്തത്തിൽ മരണപ്പെട്ട കണ്ണൂർ സ്വദേശി അനീഷ് കുമാറിന്റെ മൃതദേഹം സംസ്കരിച്ചു

കുവൈറ്റ് ദുരന്തത്തിൽ മരണപ്പെട്ട കണ്ണൂർ സ്വദേശി അനീഷ് കുമാറിന്റെ മൃതദേഹം...

Read More >>
കണ്ണൂര്‍ ജില്ലയില്‍ റോഡിനും കെട്ടിടങ്ങള്‍ക്കുമായി 19.5 കോടിയുടെ ഭരണാനുമതി

Jun 15, 2024 09:53 PM

കണ്ണൂര്‍ ജില്ലയില്‍ റോഡിനും കെട്ടിടങ്ങള്‍ക്കുമായി 19.5 കോടിയുടെ ഭരണാനുമതി

കണ്ണൂര്‍ ജില്ലയില്‍ റോഡിനും കെട്ടിടങ്ങള്‍ക്കുമായി 19.5 കോടിയുടെ...

Read More >>
ശോഭ സുരേന്ദ്രനെതിരെ ഇ.പി ജയരാജൻ അപകീർത്തി കേസ് നൽകി

Jun 15, 2024 09:49 PM

ശോഭ സുരേന്ദ്രനെതിരെ ഇ.പി ജയരാജൻ അപകീർത്തി കേസ് നൽകി

ശോഭ സുരേന്ദ്രനെതിരെ ഇ.പി ജയരാജൻ അപകീർത്തി കേസ്...

Read More >>
Top Stories










News Roundup