---
title: "കൊട്ടിയൂർ വൈശാഖമഹോത്സവം; ഭണ്ഡാരം എഴുന്നള്ളത്ത്‌ നടന്നു, സ്ത്രീകൾക്ക് പ്രവേശനാനുമതി ഇന്ന് മുതൽ"
english_title: "Kottiur Vaisakhamahotsavam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/207007/kottiur-vaisakhamahotsavam"
published_at: "2024-05-23T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664ed1ebe9fa9_Untitled-2-web.jpg"
keywords: []
---

# കൊട്ടിയൂർ വൈശാഖമഹോത്സവം; ഭണ്ഡാരം എഴുന്നള്ളത്ത്‌ നടന്നു, സ്ത്രീകൾക്ക് പ്രവേശനാനുമതി ഇന്ന് മുതൽ

> **Lead Summary:** **ഇരിട്ടി : ** കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ അക്കരെ കൊട്ടിയൂരിലേക്ക് കുടയെഴുന്നള്ളത്തും ഭണ്ഡാരം എഴുന്നള്ളത്തും നടന്നു. മണത്തണ കരിമ്പന ഗോപുരത്തിൽനിന്നാണ് രാത്രി ഭണ്ഡാരവുമേന്തി കുടിപതികൾ യാത്ര തുടങ്ങിയത്. അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലെ പൂജകൾക്കും മറ്റും ഉപയോഗിക്കുന്ന സ്വർണത്തിലും വെള്ളിയിലും തീർത്ത പാത്രങ്ങളും മറ്റുമാണ് ഭണ്ഡാരങ്ങൾ.

## Article Content

**ഇരിട്ടി : ** കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ അക്കരെ കൊട്ടിയൂരിലേക്ക് കുടയെഴുന്നള്ളത്തും ഭണ്ഡാരം എഴുന്നള്ളത്തും നടന്നു. മണത്തണ കരിമ്പന ഗോപുരത്തിൽനിന്നാണ് രാത്രി ഭണ്ഡാരവുമേന്തി കുടിപതികൾ യാത്ര തുടങ്ങിയത്. അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലെ പൂജകൾക്കും മറ്റും ഉപയോഗിക്കുന്ന സ്വർണത്തിലും വെള്ളിയിലും തീർത്ത പാത്രങ്ങളും മറ്റുമാണ് ഭണ്ഡാരങ്ങൾ.

ഭഗവതി കരിമ്പന ഗോപുര വാതിക്കൽ എത്തി ശംഖധ്വനി മുഴക്കി താക്കോൽ കൊടുത്ത് അനുവാദം നൽകിയതിനുശേഷം വാളശ കാരണവരും അടിയന്തിര യോഗവും മണാളനും ചേർന്ന് ഗോപുരവും നിലവറയും തുറന്ന് ഭണ്ഡാരങ്ങളും ചെപ്പ് ക്ടാരങ്ങളും പുറത്തെടുത്ത് അടിയന്തിര യോഗ സാന്നിധ്യത്തിൽ കണക്കപ്പിള്ളയെ ഏൽപ്പിച്ചു. കണക്കപ്പിള്ള ഭണ്ഡാരങ്ങൾ കുടിപതികളെ ഏൽപ്പിച്ചു. വാളശന്മാരും പുറകെ അടിയന്തിര യോഗക്കാരും ഭണ്ഡാരത്തെ അനുഗമിച്ചു. ബുധനാഴ്ച അർധരാത്രിയോടെയാണ് ഭണ്ഡാരമെഴുന്നള്ളത്ത് അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ എത്തിയത് .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/207007/kottiur-vaisakhamahotsavam)