മാലിന്യമുക്ത നവകേരളം കർമ്മ പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായി തളിപ്പറമ്പ നഗരസഭ മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി മെഗാ ക്ലീനിംഗ് ഡ്രൈവ് നടന്നു. നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നബീസ ബീവി അധ്യക്ഷത വഹിച്ച പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു.
ഉദ്ഘാടന ചടങ്ങിൽ നഗരസഭ സെക്രട്ടറി കെ പി സുബൈർ സ്വാഗതം പറഞ്ഞു, ആശംസ അറിയിച്ചുകൊണ്ട് നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കൽ പത്മനാഭൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി പി മുഹമ്മദ് നിസാർ, ഖദീജ കെ പി, വാർഡ് കൗൺസിലർമാരായ ഒ സുഭാഗ്യം, സലീം കോടിയിൽ,ഗിരീശൻ സി വി, ഗോപിനാഥൻ, ഓ. സുഭാഗ്യം, വി വിജയൻ, റഹ്മത്ത് ബീഗം, റസിയ,പി കെ,ഡി. വനജ, വത്സല,സജീറ എം പി ക്ലീൻ സിറ്റി മാനേജർ എ പി രഞ്ജിത്ത് കുമാർ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് കുമാർ ജനറൽ സുപ്രണ്ട് സുരേഷ് കസ്തൂരി എന്നിവർ സംസാരിച്ചു.
ഉദ്ഘാടന പരിപാടിയിൽ നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ, മറ്റ് നഗരസഭ ജീവനക്കാർ, വാർഡ് സാനിറ്റേഷൻ കമ്മിറ്റി അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, ശുചീകരണ തൊഴിലാളികൾ, നഗരസഭ പരിധിയിലെ വിവിധ സന്നദ്ധ സംഘടന അംഗങ്ങൾ എന്നിവർ പങ്കെടുത്തു. തളിപ്പറമ്പ തൃചംബരം പെട്രോൾ പമ്പ് മുതൽ കുറ്റിക്കോൽ വരെ ഹൈവേയുടെ ഇരു വശത്തുമായി നഗരസഭ ഭരണസമിതി അംഗങ്ങൾ, നഗരസഭ ജീവനക്കാർ, വാർഡ് സാനിറ്റേഷൻ കമ്മിറ്റി അംഗങ്ങൾ, ആശാവർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ, AUGES തൊഴിലാളികൾ, അസോസിയേഷൻ, മറ്റു സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെ ശുചീകരണം നടന്നു.തുടർന്ന് വാർഡ് സാനിറ്റേഷൻ കമ്മിറ്റിക ളുടെ നേതൃത്വത്തിൽ എല്ലാ വാർഡുകളിലും മഴക്കാലപൂർവ്വ ശുചീകരണം നടത്താനും തീരുമാനിച്ചു.
mega cleaning drive