---
title: "ഏഴിലോട് കാറും ലോറിയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു"
english_title: "The student was killed when his car collided with a lorry at 7 p.m."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/19938/the-student-was-killed-when-his-car-collided-with-a-lorry-at-7-pm"
published_at: "2022-01-09T12:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61da8bf47a40d_images (1).jpg"
keywords: []
---

# ഏഴിലോട് കാറും ലോറിയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു

> **Lead Summary:** ഏഴിലോട് ദേശീയപാതയില്‍ കാര്‍ ലോറിയിലിടിച്ച് തൃക്കരിപ്പൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥി മരിച്ചു, ആറുപേര്‍ക്ക് പരിക്ക്. പൂച്ചോലിലെ ഇബ്രാഹിമിന്റെ മകന്‍ അഹമ്മദാണ്മരിച്ചത്.

## Article Content

ഏഴിലോട് ദേശീയപാതയില്‍ കാര്‍ ലോറിയിലിടിച്ച് തൃക്കരിപ്പൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥി മരിച്ചു, ആറുപേര്‍ക്ക് പരിക്ക്. പൂച്ചോലിലെ ഇബ്രാഹിമിന്റെ മകന്‍ അഹമ്മദാണ്മരിച്ചത്.

വടകരയിലെ മസ്‌ക്കര്‍, പെരുമ്പയിലെ സുഹൈര്‍, മഞ്ചേശ്വരത്തെ മുബഷീര്‍, ചെറുപുഴയിലെ ആഡ്രിന്‍, അബ്ദുള്‍ബാസിത്ത്, ഡ്രൈവര്‍ പെരുമ്പയിലെ റമീസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇതില്‍ മസ്‌ക്കര്‍, റമീസ് എന്നിവരുടെ നില ഗുരുതരമാണ്. ഇന്ന് പുലര്‍ച്ചെ അഞ്ചോടെയായിരുന്നു അപകടം.

മംഗളൂരു തേജസ്വിനി ആശുപത്രിയില്‍ റേഡിയോളജി വിദ്യാര്‍ത്ഥികളായ ആറുപേരും പാലക്കയംതട്ടിലേക്ക് ഉല്ലാസയാത്രക്ക് പോകുകയായിരുന്നു. മുന്നില്‍ പോകുകയായിരുന്ന ലോറിയുടെ പിന്നില്‍ ഇടിച്ചാണ് അപകടം. പിന്നില്‍ വണ്ടി തട്ടിയ വിവരമറിയാതെ ലോറി കടന്നുപോയി. ഈ വാഹനത്തെ കണ്ടെത്താനായിട്ടില്ല. പിന്നില്‍ വണ്ടി തട്ടിയ വിവരമറിയാതെ ലോറി കടന്നുപോയി. ഈ വാഹനത്തെ കണ്ടെത്താനായിട്ടില്ല

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/19938/the-student-was-killed-when-his-car-collided-with-a-lorry-at-7-pm)