---
title: "മലയോര റോഡുകളുടെ അറ്റകുറ്റപ്പണി  ത്വരിതപ്പെടുത്തണം: തളിപ്പറമ്പ് താലൂക്ക് വികസന സമിതി"
english_title: "Maintenance of hilly roads should be expedited"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/18908/maintenance-of-hilly-roads-should-be-expedited"
published_at: "2022-01-03T11:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d290fba1b00_9fc9f758-e023-45f8-be0a-26f95a98f1cc.jpg"
keywords: []
---

# മലയോര റോഡുകളുടെ അറ്റകുറ്റപ്പണി  ത്വരിതപ്പെടുത്തണം: തളിപ്പറമ്പ് താലൂക്ക് വികസന സമിതി

> **Lead Summary:** **തളിപ്പറമ്പ്: **മലയോര റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ത്വരിതപ്പെടുത്തണമെന്ന് തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗം ആവശ്യപ്പെട്ടു. കനത്തമഴയില്‍ റോഡുകള്‍ മിക്കതും തകര്‍ന്നുകിടക്കുകയാണെന്നും, ഇത് അടിയന്തിരമായ അറ്റകുറ്റപ്പണികള്‍ നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

## Article Content

**തളിപ്പറമ്പ്: **മലയോര റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ത്വരിതപ്പെടുത്തണമെന്ന് തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗം ആവശ്യപ്പെട്ടു. കനത്തമഴയില്‍ റോഡുകള്‍ മിക്കതും തകര്‍ന്നുകിടക്കുകയാണെന്നും, ഇത് അടിയന്തിരമായ അറ്റകുറ്റപ്പണികള്‍ നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

കാവുമ്പായി-കരിവെള്ളൂര്‍ റോഡിലെ അനധികൃത കയ്യേറ്റം പൂര്‍ണമായി കണ്ടെത്തി സ്ഥലം ഏറ്റെടുത്ത് റോഡ് പുനസൃഷ്ടിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടറോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.കാവുമ്പായി-കരിവെള്ളൂര്‍ റോഡിലെ അനധികൃത കയ്യേറ്റം പൂര്‍ണമായി കണ്ടെത്തി സ്ഥലം ഏറ്റെടുത്ത് റോഡ് പുനസൃഷ്ടിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടറോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.

മലയോരമേഖലകളില്‍ ഭൂമാഫിയ വിലക്കുവാങ്ങിയ ഏക്കര്‍കണക്കിന് ഭൂമിയില്‍ കടാട്പിടിച്ചുകിടക്കുന്നത്കാരണം കാട്ടുപന്നികള്‍ വിഹരിക്കുകയാണെന്നും ഇവ കൃഷിയോഗ്യമാക്കാനോ, കാടുകള്‍ വെട്ടിത്തെളിക്കാനോ നടപടികള്‍ വേണമെന്നും യോഗം ആവശ്യപ്പെട്ടു.

തളിപ്പറമ്പ് ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസിന്റെ അപകടകരമായ നിലയിലുള്ള മതില്‍ പുതുക്കിപ്പണിയണമെന്ന പരാതിയില്‍ നടപടികള്‍ സ്വീകരിക്കാന്‍ യോഗം ബ്ലോക്ക് പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു. നിരവധി തവണ രേഖാമൂലം ആവശ്യപ്പെട്ടിട്ടും ബ്ലോക്ക് അധികൃതര്‍ ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും, അനാവശ്യമായ കാര്യങ്ങള്‍ക്ക് ലക്ഷങ്ങള്‍ ചെലവഴിക്കുകയാണെന്നും സമീപവാസിയായ പരാതിക്കാരന്‍ വികസനസമിതി മുമ്പാകെ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/18908/maintenance-of-hilly-roads-should-be-expedited)