കെ സുധാകരൻ എ.പിയുടെ 2022- 23 സാമ്പത്തിക വർഷത്തെ ആസ്‌തി വികസന ഫണ്ടിൽ നിന്ന് കണ്ണൂർ പാർലമെൻറ് മണ്ഡലത്തിലെ പതിനെട്ട് അംഗപരിമിതർക്ക് ഇലക്ട്രോണിക് വീൽ ചെയർ വിതരണം ചെയ്‌തു.കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ വച്ച് നടന്ന പ്രസ്‌ത പരിപാടിയിൽ കണ്ണൂർ ഡെപ്യൂട്ടി മേയർ അഡ്വ. പി. ഇന്ദിര അധ്യക്ഷത വഹിച്ചു.
കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ ഇലക്ട്രോണിക് വിൽ ചെയറുകളുടെ വിതരണം നിർവ്വഹിച്ചു. ചടങ്ങിൽ മുൻ മേയർ അഡ്വ. ടി.ഒ. മോഹനൻ മുഖ്യാതിഥിയായി. വിദ്യാഭ്യാസ കായികകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷമീമ ടീച്ചർ, ടാക്‌സ് ആൻ്റ് അപ്പിൽ ചെയർപേഴ്സൻ ഷാഹിന മൊയ്തിൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
കെ സുധാകരൻ എംപിയുടെ അഞ്ച് വർഷത്തെ ആസ്‌തി വികസന ഫണ്ടിൽ നിന്ന് ഒരുകോടി രൂപയാണ് പാർലമെൻറ് മണ്ഡലത്തിലെ അംഗപരിമിതർക്ക് സഹായ ഉപകരണങ്ങൾ നൽകുവാൻ മാറ്റിവെച്ചിരുന്നത്. ഇതിൽ 83 ലക്ഷം രൂപ ഇതിനകം ചെലവഴിച്ചു.ബാക്കി പതിനേഴ് ലക്ഷത്തിന്റെ സഹായ ഉപകരണങ്ങൾ അടുത്ത ദിവസങ്ങൾകകം വിതരണം ചെയ്യും
distributed electronic wheelchairs