കണ്ണപുരം: ബസ്സ് ഉൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന റോഡ് തകർന്നിട്ട് മാസങ്ങൾ ആയി . ഇത് അറ്റകുറ്റപ്പണി നടത്താൻ നടപടി ഇല്ല. കണ്ണപുരം ചൈനാക്ലേ റോഡ് ഗേറ്റിന് സമീപമാണ് റോഡ് തകർന്നത്. റോഡിന്റെ നടുഭാഗത്ത് വലിയ കുഴികൾ രൂപപ്പെട്ട അവസ്ഥയാണ്. ഇവിടെ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണ്. 2022 മുതൽ 2025 വരെ റോഡിന്റെ പരി പാപാവന കാലാവധിയാണ്. " ജനങ്ങൾ കാഴ്ചക്കാരല്ല കാവൽക്കാരാണ് "എന്ന ബോർഡും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. തകർന്ന റോഡ് അടിയന്തിരമായി ഗതാഗത യോഗ്യമാക്കണം എന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. റോഡ് അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ പ്രക്ഷോപത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.
kannapuram morazha road