തളിപ്പറമ്പ: സംസ്ഥാന ജീവനക്കാരും അധ്യാപകരും ജനുവരി 22 ന് പണിമുടക്കുന്നതിൻ്റെ ഭാഗമായി അധ്യാപക സർവ്വീസ് സംഘടന സമരസമിതി തളിപ്പറമ്പ് മേഖല സമര പ്രഖ്യാപന കൺവെൻഷൻ നടത്തി.
എ കെ പൊതുവാൾ സ്മാരക ഹാളിൽ നടന്ന കൺവെൻഷൻ ജോയിൻറ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം നാരായണൻ കുഞ്ഞിക്കണ്ണോത്ത് ഉദ്ഘാടനം ചെയ്തു .പി പി രാജീവൻ അധ്യക്ഷത വഹിച്ചു
ജോയിൻ്റ് കൗൺസിൽ ജില്ലാ സെക്രട്ടറി റോയ് ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു .വി രാധാകൃഷ്ണൻ മാസ്റ്റർ, പി സുധിഷ് സംസാരിച്ചു. റൈന മോളി സ്വാഗതവും അനിൽ വർഗീസ് നന്ദിയും പറഞ്ഞു .
Convention