കുറുമാത്തൂർ : കുറുമാത്തൂർ ഹൈസ്‌കൂളിന് സമീപം ലോഡ് കണക്കിന് തണ്ണിമത്തൻ ഇറക്കി അനധികൃതമായി കച്ചവടം ചെയ്യുന്നതിനെതിരെ വ്യാപാരികൾ പഞ്ചായത്തിൽ നൽകിയ പരാതിയിൽ നടപടി ഉണ്ടാവാത്ത സാഹചര്യത്തിൽ വ്യാപാരി വ്യവസായി ഏകോപനസമിതി നേതാക്കളുടെ നേതൃത്വത്തിൽ വ്യാപാരികൾ അനധികൃത വ്യാപാരം തടഞ്ഞു.
യൂണിറ്റ് പ്രസിഡണ്ട് ഏഷ്യൻ മുസ്തഫ, സമീർ ഡ്യൂട്ടി ഫ്രീ,ബഷീർ രാജധാനി, മൂസ വെസ്റ്റ് ഡേ, ഷംഷാദ് വി എം, സുബൈർ,റഫീഖ് സാംബേക്കറി എന്നിവരുടെ നേതൃത്വത്തിലാണ് അനധികൃത വ്യാപാരം തടഞ്ഞത്.
എല്ലാ സാധനങ്ങളും വഴിയോരത്ത് ലഭിക്കുന്ന അവസ്ഥയാണ്. ഗുണനിലവാരമില്ലാത്ത സാധനങ്ങളാണ് കൂടുതലായും ഇങ്ങനെ വിൽക്കപ്പെടുന്നത്. ഒരു നിയമങ്ങളും ബാധകമല്ലാത്ത രൂപത്തിലാണ് അവരുടെ കച്ചവടം നടക്കുന്നത്. ഇത്തരം കച്ചവടങ്ങളെ തടയാൻ അധികാരികൾക്ക് ഉത്തരവാദിത്തമുണ്ട്. ഈ കച്ചവടങ്ങളുടെ പിന്നിൽ നല്ല സാമ്പത്തിക പിൻബലമു ള്ളവരാണ്. നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാവുന്നില്ലെങ്കിൽ ശക്തമായ സമര പരിപാടികൾക്ക് സംഘടന നേതൃത്വം നൽകുമെന്ന് യൂണിറ്റ് പ്രസിഡണ്ട് ഏഷ്യൻ മുസ്തഫപറഞ്ഞു.
Traders stopped the illegal sale of watermelons