കുറുമാത്തൂർ: രാഷ്ട്രപിതാവിൻ്റെ രക്തസാക്ഷിത്വ ദിനത്തിൽ ചൊറുക്കള മലരട്ട പൊതുജന വായനശാലയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്മൃതി സന്ധ്യ എന്ന പേരിൽ ഗാന്ധി അനുസ്മരണവും ക്വിസ് മത്സരവും സംഘടിപ്പിച്ചു. വായനശാല പ്രസിഡണ്ട് പി.വി.വിനോദിൻ്റെ അധ്യക്ഷതയിൽ പ്രഭാകരൻ കേളോത്ത് അനുസ്മരണ പ്രഭാഷണം നടത്തി.
മഹാത്മാഗാന്ധി എന്ന മനുഷ്യൻ കേവലം ഒരു വ്യക്തിയല്ലെന്നും ഭാരതമെന്ന രാഷ്ട്രത്തിൻ്റെ വികാരമാണെന്നും രാഷ്ട്രം ഇന്ന് നേരിടുന്ന എല്ലാ പ്രശ്നങ്ങളുടെയും ഒറ്റമൂലി ഗാന്ധിജിയിലേക്ക് മടങ്ങുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു. വായനശാല സെക്രട്ടറി കെ.വി.ജയചന്ദ്രൻ സ്വാഗതവും പി.വി.പുരുഷോത്തമൻ നന്ദിയും പറഞ്ഞു. തുടർന്ന് ഗാന്ധിജിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ക്വിസ് മത്സരം ടി.കെ.രാജേഷ് മാസ്റ്റർ നയിച്ചു. ക്വിസ് മത്സരത്തിൽ പി.സ്വപ്ന ഒന്നും ഇ.കെ. ആനന്ദ് രണ്ടും സ്ഥാനം നേടി. കെ.വി.ഗംഗാധരൻ മാസ്റ്റർ വിജയികൾക്ക് സമ്മാന വിതരണം നടത്തി.
Organized Gandhi commemoration