കുന്നത്തൂര്‍ പാടി ദേവസ്ഥാനത്ത് തിരുവപ്പന മഹോത്സവം 18 മുതല്‍ ജനുവരി 16 വരെ നടക്കും. എല്ലാ ദിവസവും വൈകുന്നേരം 4ന് പൈങ്കുറ്റി ഊട്ടും വെള്ളാട്ടം. രാത്രി 9 ന് തിരുവപ്പന.
തിരുവപ്പനക്ക് ശേഷം മുത്തപ്പൻ ആവശ്യപ്പെടുന്ന ദിവസങ്ങളില്‍ മൂലം പെറ്റ ഭഗവതി തുടര്‍ന്ന് വെള്ളാട്ടം. ഉത്സവ ദിനങ്ങളില്‍ ഭക്തജനങ്ങള്‍ക്ക് ഇരുപത്തിനാല് മണിക്കൂറും ദര്‍ശനത്തിനും വഴിപാട് നടത്തുന്നതിനും സൗകര്യമുണ്ട്. കൂടാതെ താഴെ മടപ്പുരക്ക് സമീപത്തെ ഊട്ടുപുരയില്‍ ഉച്ചക്ക് 12 മുതലും വൈകുന്നേരം 7 മുതലും അന്നദാനവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Kunnathoorpadi