കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ ( സിഐടിയു) തളിപ്പറമ്പ് ബ്രാഞ്ച് സമ്മേളനം ആനത്തലവട്ടം ആനന്ദൻ നഗറിൽ (കൾച്ചറൽ സെൻറർ തൃച്ചംബരം) സി ഐ ടി യു തളിപ്പറമ്പ് ഏരിയ സെക്രട്ടറി സ: കെ കരുണാകരൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡണ്ട് സ: പി വി ബാബു അധ്യക്ഷത വഹിച്ചു.
ബ്രാഞ്ച് സെക്രട്ടറി സ: രമേശൻ T. പ്രവർത്തന റിപ്പോർട്ടും സംസ്ഥാന കമ്മിറ്റി അംഗം സ: വിനോദ് കെ. സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ചർച്ചക്ക് മറുപടി പറഞ്ഞുകൊണ്ട് സംസ്ഥാന സെക്രട്ടറി സ: എ സുധാകരൻ സംസാരിച്ചു. രക്തസാക്ഷി പ്രമേയം സോണിജ സി യും , അനുശോചന പ്രമേയം സുരേഷ് കുമാർ പി വി യും അവതരിപ്പിച്ചു.
റിജേഷ് സി, ശ്രീലേഷ്, ലിമേഷ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം സ: എം ചന്ദ്രൻ, സിഐടിയു തളിപ്പറമ്പ് ഏരിയ ജോയിൻ സെക്രട്ടറി സ: പി. ശ്രീമതി, സന്തോഷ്കുമാർ (എൻ.ജി.ഒ.യൂണിയൻ), യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ സ : റീജ ആർ കെ,ജില്ലാ സെക്രട്ടറി സഹദേവൻ എം വി, ജില്ലാ പ്രസിഡണ്ട് കെ കെ സുരേഷ്, മുൻ ജില്ലാ സെക്രട്ടറി സ; എം ശ്രീധരൻ, ജില്ലാ വൈസ് പ്രസിഡണ്ട് മാരായ മോഹനൻ ഇടയത്ത്, ബിജു കെ, കെ പ്രശാന്ത്, ജില്ലാ കമ്മിറ്റിയംഗം അനീഷ് പി, എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി സുരേഷ് കുമാർ പി വി,(പ്രസിഡണ്ട്) രമേശൻ ടി. (സെക്രട്ടറി) സോണിജ സി (ട്രഷറർ), ബാബു പി വി (ജോയിൻറ് സെക്രട്ടറി), ഹേമന്ത് (വൈസ് പ്രസിഡണ്ട്), വനിതാ സബ് കമ്മിറ്റി കൺവീനർ സോണിജ.സി, ജലദ കൺവീനർ ലിമേഷ് എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു. രമേശൻ സ്വാഗതവും ലിമേഷ് നന്ദിയും പറഞ്ഞു.
Kerala Water Authority Employees Union