തളിപ്പറമ്പ് മർച്ചന്റസ് അസോസിയേഷൻ നേതൃത്വത്തിൽ ലേബർ ലൈസൻസ് രജിസ്ട്രേഷൻ ക്യാമ്പ് തളിപ്പറമ്പ സീലാൻഡ് കോംപ്ലക്സിലെ അക്ഷയ കേന്ദ്രയിൽ സംഘടിപ്പിച്ചു. തളിപ്പറമ്പ മെർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.എസ്.റിയാസിന്റെ അധ്യക്ഷതയിൽ തളിപ്പറമ്പ അസിസ്റ്റന്റ് ലേബർ ഓഫീസർ സജിത്ത് ചിറയിൽ ഉൽഘാടനം ചെയ്തു.
സഹഭാരവാഹികളായ കെ.അയ്യൂബ് കെ.മുസ്തഫ, കെ വി ഇബ്രാഹിംകുട്ടി,സിപി ഷൗക്കത്തലി,യൂത്ത് വിംഗ് പ്രസിഡന്റ് ബി. ശിഹാബ്,സിന്ധുജയൻ അക്ഷയ കേന്ദ്ര എന്നിവർ സംസാരിച്ചു.ലേബർ രെജിസ്ട്രേഷൻ എടുക്കാത്തവർ എടുക്കുകയും പുതുക്കുകയും ചെയ്യുക അടുത്ത ദിവസം മുതൽ ശക്തമായ പരിശോധനകൾ ഉണ്ടാകും വൻ പിഴയാണ് ഈടാക്കുന്നത് എല്ലാവരും ശ്രദ്ധിക്കുക,ചടങ്ങിന് തളിപറമ്പ മെച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി വി.താജുദ്ധീൻ സ്വാഗതവും സെക്രട്ടറി കെ.കെ.നാസർ നന്ദിയും പറഞ്ഞു.
Labor License Registration Camp