---
title: "ഒരുമയുടെ ഉത്സവമായി മാറി ഏഴാം മെയിലിലെ ഓണാഘോഷം: ആയിരക്കണക്കിന് ആൾക്കാർക്ക് സദ്യയൊരുക്കി"
english_title: "The Onam celebration at the 7th Mail turned into a festival of unity"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/142295/the-onam-celebration-at-the-7th-mail-turned-into-a-festival-of-unity"
published_at: "2023-08-28T15:17:00+05:30"
category: "Thaliparamba Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ec6d2ba4bd9_news-card.jpg"
keywords: []
---

# ഒരുമയുടെ ഉത്സവമായി മാറി ഏഴാം മെയിലിലെ ഓണാഘോഷം: ആയിരക്കണക്കിന് ആൾക്കാർക്ക് സദ്യയൊരുക്കി

> **Lead Summary:** ഏഴാം മെയിലിലെ രചന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്, പബ്ലിക് ലൈബ്രറി, കുടുംബശ്രീ, സ്വാശ്രയ സംഘം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ ഓണസാദ്യ ഒരുമയുടെ ഉത്സവം ആയി മാറി ആയിരക്കണക്കിന് ആൾക്കാർ പങ്കെടുത്ത ഓണസദ്യയിൽ ജാതി മത രാഷ്രീയ ഭേദം ഇല്ലത്തെ നിരവധി ആൾക്കാർ പങ്കെടുത്തു. ഇത് രണ്ടാംതവണയാണ് ഇത്രയും വിപുലമായമായ ഓണസദ്യ ഏഴാം മെയിലിൽ സംഘടിപ്പിക്കുന്നത്.

## Article Content

ഏഴാം മെയിലിലെ രചന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്, പബ്ലിക് ലൈബ്രറി, കുടുംബശ്രീ, സ്വാശ്രയ സംഘം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ ഓണസാദ്യ ഒരുമയുടെ ഉത്സവം ആയി മാറി ആയിരക്കണക്കിന് ആൾക്കാർ പങ്കെടുത്ത ഓണസദ്യയിൽ ജാതി മത രാഷ്രീയ ഭേദം ഇല്ലത്തെ നിരവധി ആൾക്കാർ പങ്കെടുത്തു. ഇത് രണ്ടാംതവണയാണ് ഇത്രയും വിപുലമായമായ ഓണസദ്യ ഏഴാം മെയിലിൽ സംഘടിപ്പിക്കുന്നത്.

ഇത് കൂടാതെ വിവിധ പരുപാടികളോടെ ഒരുമാസം നീണ്ടുനിൽക്കുന്ന പരുപാടിയിൽ ആണ് നടക്കുന്നത്. 29ന് വീടുകളിൽ പൂക്കളമത്സരവും നടക്കും. സെപ്റ്റംബർ മൂന്നിന് രാവിലെ 9 മണിക്ക് കലാകായിക മത്സരങ്ങൾ വാർഡ് കൗൺസിലർ എം.പി സജീറ ഉദ്ഘാടനം ചെയ്യും. വിവിധ മത്സരങ്ങളും നടക്കും.

ഓണ സദ്യക്ക് കൺവീനർ യു രൂപേഷ്, ചെർമാൻ എം.പി റഫീക്ക്, എം.ഗോവിന്ദൻ , ടി പ്രശാന്ത് കുമാർ , വാർഡ് കൗസിലർ എം. പി സജീറ , അതുൽ.ഒ, രാഹുൽ പി കുടുംബശ്രീ അംഗങ്ങൾ സ്വാശ്രയ സംഘ പ്രവർത്തകരും നേതൃത്വം നൽകി. 24 ന് സമാപന ദിവസം നൂറോളം വയോജനങ്ങളെ ആദരിക്കലും സംഘടിപ്പിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/142295/the-onam-celebration-at-the-7th-mail-turned-into-a-festival-of-unity)