---
title: "മന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് റോഡ് ഉപരോധിച്ച  10 യൂത്ത് ലീഗ് പ്രവർത്തകരുടെ പേരിൽ പോലീസ് കേസെടുത്തു."
english_title: "Youth League "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/301254/youth-league"
published_at: "2025-07-08T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686cb1f6ad709_Screenshot_20250708_111944_Samsung_Internet.jpg"
keywords: []
---

# മന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് റോഡ് ഉപരോധിച്ച  10 യൂത്ത് ലീഗ് പ്രവർത്തകരുടെ പേരിൽ പോലീസ് കേസെടുത്തു.

> **Lead Summary:** തളിപ്പറമ്പ്: റോഡ് ഉപരോധിച്ച 10 യൂത്ത് ലീഗ് പ്രവർത്തകരുടെ പേരിൽ പോലീസ് കേസെടുത്തു.

## Article Content

തളിപ്പറമ്പ്: റോഡ് ഉപരോധിച്ച 10 യൂത്ത് ലീഗ് പ്രവർത്തകരുടെ പേരിൽ പോലീസ് കേസെടുത്തു.

നൗഷാദ് പുതുക്കണ്ടം, സാമ അബ്ദുള്ള, സജീർ കരിമ്പം തുടങ്ങി കണ്ടാലറിയാവുന്ന 10 പേർക്കെതിരെയാണ് കേസ്.

ഇക്കഴിഞ്ഞ 5 ന് വൈകുന്നേരം 4.15 ന് കുറുമാത്തൂർ പൊക്കുണ്ടിൽ മന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് റോഡ് ഉപരോധിച്ച് ഗതാഗതം തടസ്സപ്പെടുത്തിയതിനാണ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/301254/youth-league)