തളിപ്പറമ്പ:പട്ടുവം ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ ദേശീയ വായന ദിനാചരണവും സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകളുടെപ്രവർത്തന ഉദ്ഘാടനവും നടന്നു.ദേശീയ വായനദിനാചരണത്തിൻ്റെ ഉദ്ഘാടനം എഴുത്തുകാരിയും അധ്യാപികയുമായ ജിഷ സി ചാലിൽ നിർവഹിച്ചു.സ്കൂളിൽപ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകളുടെ പ്രവർത്തന ഉദ്ഘാടനം സാമൂഹിക പ്രവർത്തകനും അധ്യാപകനുമായ പി കെ രാജേന്ദ്രൻമാസ്റ്റർ നിർവഹിച്ചു.വായനാദിന സന്ദേശം,ശാസ്ത്ര പരീക്ഷണങ്ങൾ,കവിതാലാപനം,പുസ്തക ആസ്വാദനംഎന്നിവയും നടന്നു.പി ടി എ പ്രസിഡണ്ട്എം അജയൻ അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽഇൻ ചാർജ് ഹരിദാസൻ നടുവിലത്ത്,സ്റ്റാഫ് സെക്രട്ടറി വി അനീഷ് ,സിയോണ സജിത്ത്,പി പി സംവൃത എന്നിവർപ്രസംഗിച്ചു.ഹൈസ്കൂൾ പ്രഥമ അധ്യാപകൻ ജിജി കുര്യാക്കോസ് സ്വാഗതവും കെ എം മുഹമ്മദ് സാബിത് നന്ദിയും പറഞ്ഞു .
World readinv day