പരിയാരം: പരിയാരം പൊന്നുരുക്കിപ്പാറ പൊള്ളാളത്ത് വീടുകളില്‍ പട്ടാപ്പകല്‍ കവര്‍ച്ച, സ്വര്‍ണ്ണവും പണവും നഷ്ടപ്പെട്ടു. പൊന്നുരുക്കിപ്പാറ പൊള്ളാളത്തെ ശ്യാമളയുടെ വീട്ടിന്റെ സണ്‍ഷേഡ് വഴി അകത്തുകടന്ന മോഷ്ടാവ് രണ്ട് മോതിരവും ഒരു കമ്മലും എട്ടായിരം രൂപ യും കവര്‍ച്ച ചെയ്തു. തൊട്ടടുത്ത ബാബു എന്നയാളുടെ വീടിന്റെ പൂട്ട് തകര്‍ത്ത് അകത്തുകടന്ന് 3000 രൂപയും കവർന്നു. ശ്യാമള വാടകക്ക് നല്‍കിയ വീടിന്റെ പൂട്ട് തകര്‍ത്ത് അകത്ത്് കടന്നുവെങ്കിലും ഇവർക്ക് ഒന്നും ലഭിച്ചില്ല. ഇന്നലെ വൈകുന്നേരം അഞ്ച് മണിക്കും ആറരക്കും ഇടയിലാണ് കവർച്ച നടന്നത്.ശ്യാമള കുടുംബശ്രീക്ക് പോയപ്പോഴാണ് കവർച്ച നടന്നത്. കുറച്ച് ദിവസം മുൻപ് സമീപപ്രദേശമായ കള്ളക്കാം തോട്ടിൽ മേൽക്കുര വഴി അകത്ത് കടന്നും,കാരക്കുണ്ടിലും പൂട്ടിയിട്ട വീടിന്റെ വാതില്‍ തകര്‍ത്തും സ്വര്‍ണ്ണവും പണവും കവര്‍ച്ച ചെയ്തിരുന്നു. ഇതിൽ പരിയാരം പോലീസ് കേസെടുത്ത് അന്വേഷണം നടന്ന് വരവെയാണ് ഇന്നലെ പൊള്ളാളത്ത് കവർച്ച നടന്നത്.തുടരെ ഉണ്ടാകുന്ന മോഷണങ്ങളിൽ ജനങ്ങൾ ആശങ്കാകുലരാണ്. അതുകൊണ്ട് തന്നെ കവർച്ച നടത്തുന്നവരെ ഉടൻ പിടിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു
gold and cash lost