---
title: "എ ഡി എസ് നേതൃത്വത്തിൽ അനുമോദനം സംഘടിപ്പിച്ചു"
english_title: "ADS"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/295267/ads"
published_at: "2025-06-09T16:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6846bfa775ca9_IMG-20250609-WA0008.jpg"
keywords: []
---

# എ ഡി എസ് നേതൃത്വത്തിൽ അനുമോദനം സംഘടിപ്പിച്ചു

> **Lead Summary:** തളിപ്പറമ്പ:പട്ടുവം ഗ്രാമ പഞ്ചായത്ത് അരങ്ങ് 2025 കുടുംബശ്രീ ഓക്സിലറി സർഗോത്സവത്തിലും, ബ്ലോക്ക് - ജില്ലാതല മത്സരങ്ങളിലും കഴിവ് തെളിയിച്ച കലാകാരികൾക്ക് അഞ്ചാം വാർഡ് എ ഡി എസ് നേതൃത്വത്തിൽ അനുമോദനം സംഘടിപ്പിച്ചു .

## Article Content

തളിപ്പറമ്പ:പട്ടുവം ഗ്രാമ പഞ്ചായത്ത് അരങ്ങ് 2025 കുടുംബശ്രീ ഓക്സിലറി സർഗോത്സവത്തിലും, ബ്ലോക്ക് - ജില്ലാതല മത്സരങ്ങളിലും കഴിവ് തെളിയിച്ച കലാകാരികൾക്ക് അഞ്ചാം വാർഡ് എ ഡി എസ് നേതൃത്വത്തിൽ അനുമോദനം സംഘടിപ്പിച്ചു .

മുറിയാത്തോട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്ന അനുമോദന ചടങ്ങ് പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്,പി ശ്രീമതി,ഉദ്ഘാടനം ചെയ്തു .

എ ഡി എസ് ചെയർപേഴ്സൺ ലളിത പ്രകാശൻ അധ്യക്ഷത വഹിച്ചു .കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ പി പി സജിത വിദശീകരണം നടത്തി.

ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി കുഞ്ഞികൃഷ്ണൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ നാസർ,വി ആർ ജോത്സന, വയോജന അയൽക്കുട്ട സെക്രട്ടറി കെ വി പത്മനാഭൻ ,ബാലസഭ സെക്രട്ടരി ശ്രീനന്ദ എന്നിവർ പ്രസംഗിച്ചു .എ ഡി എസ് സെക്രട്ടരി പി സൗമ്യ സ്വാഗതവും എ ഡി എസ് വൈസ് ചെയർപേഴ്സൺ കെ പി വസന്ത നന്ദിയും പറഞ്ഞു .

വിവിധ കലാ മത്സരങ്ങളിൽ' വിജയികളായ കെ പി വസന്ത,വസന്ത പ്രകാശ്,കെ രോഹിണി,ടി വി ലളിത,കെ രമ,പി പി സജിത,പി ഗീത,പി രമണി,പി കൗസല്യ,ഇ നളിനി,പി പി ശോഭന,പി വി ഭാഗ്യലക്ഷ്മി,പി പി കല്യാണി ,കെ പി രസ്ന ,പി ശ്രീകല,ഏലിക്കുട്ടി ,ടി വി ഹരിത,എം വി രതി,പി ശാരദ എന്നിവരെയാണ് ഉപഹാരങ്ങൾനല്കിആദരിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/295267/ads)