നിലമ്പൂരിൽ വെൽഫെയർ പാർട്ടിയുടെ പിന്തുണ യുഡിഎഫിന്; പ്രഖ്യാപനം ഉടൻ

നിലമ്പൂരിൽ വെൽഫെയർ പാർട്ടിയുടെ പിന്തുണ യുഡിഎഫിന്; പ്രഖ്യാപനം ഉടൻ
Jun 9, 2025 08:06 PM | By Sufaija PP

മലപ്പുറം: നിലമ്പൂ‍ർ ഉപതിരഞ്ഞെടുപ്പിൽ വെൽഫയർ പാർട്ടി യുഡിഎഫിന് പിന്തുണ നൽകും. ഉപാധികളോടെ യുഡിഎഫിനെ പിന്തുണയ്ക്കാൻ വെൽഫെയർ പാർട്ടിയുടെ നേതൃയോഗത്തിൽ തീരുമാനം. അൻവർ ഉയർത്തിയ വിഷയങ്ങൾ ചർച്ചയാകണമെന്നും വെൽഫെയർ പാർട്ടി നേതൃയോ​ഗത്തിൽ ആവശ്യം ഉയർന്നു. പിന്തുണ പരസ്യമായി പ്രഖ്യാപിച്ച് ആര്യാടൻ ഷൗക്കത്തിന് വേണ്ടി പ്രവർത്തിക്കാനാണ് നേതൃയോ​ഗത്തിന്റെ തീരുമാനം. വെൽഫെയർ പാർട്ടി- യുഡിഎഫ് നേതാക്കൾ നടത്തിയ ചർച്ചയിലാണ് ധാരണയായത്. യുഡിഎഫിനുള്ള പിന്തുണ വെൽഫെയർ‌ പാർട്ടി ഇന്ന് തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കും.യുഡിഎഫിൽ അസോഷ്യേറ്റ് കക്ഷിയായി ഉൾപ്പെടുത്തണമെന്ന ആവശ്യം വെൽഫെയർ പാർട്ടി യുഡിഎഫ് നേതൃത്വത്തിന് മുന്നിൽ വെച്ചുവെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയുള്ള വെൽഫെയർ പാർട്ടിയുമായി സഹകരിക്കുന്നതിൽ മുസ്ലിം ലീ​ഗിന് പഴയ എതിർപ്പില്ലാത്ത സാഹചര്യം ചൂണ്ടിക്കാണിച്ചായിരുന്നു ആവശ്യമെന്നുമായിരുന്നു റിപ്പോർട്ട്. നേരത്തെ യുഡിഎഫിൻ്റെ വെൽഫെയർ പാർട്ടി സഹകരണവുമായി ബന്ധപ്പെട്ട് ഇടതുപക്ഷം ശക്തമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ജമാഅത്തെ ഇസ്ലാമി ആർ‌എസ്എസിനെപ്പോലെ മതരാഷ്ട്രവാദികളാണ് എന്ന ശക്തമായ വിമ‍ർശനം സിപിഐഎം ഉന്നയിച്ച പശ്ചാത്തലത്തിലാണ് യുഡിഎഫുമായി കൈകോർക്കാനുള്ള വെൽഫെയർ നീക്കം എന്നതാണ് ശ്രദ്ധേയം.

Nilambur election

Next TV

Related Stories
കുറ്റ്യാട്ടൂർ സംഗമം :കേരള പ്രവാസി സംഘം,കുറ്റ്യാട്ടൂർ നോർത്ത് വില്ലേജ് സമ്മേളനം, കുടുംബ സംഗമം എന്നിവ സംഘടിപ്പിച്ചു.

Jun 9, 2025 10:15 PM

കുറ്റ്യാട്ടൂർ സംഗമം :കേരള പ്രവാസി സംഘം,കുറ്റ്യാട്ടൂർ നോർത്ത് വില്ലേജ് സമ്മേളനം, കുടുംബ സംഗമം എന്നിവ സംഘടിപ്പിച്ചു.

കുറ്റ്യാട്ടൂർ സംഗമം :കേരള പ്രവാസി സംഘം,കുറ്റ്യാട്ടൂർ നോർത്ത് വില്ലേജ് സമ്മേളനം, കുടുംബ സംഗമം എന്നിവ...

Read More >>
മലിനജല നിർമാർജനത്തിനായി പരിയാരം മെഡിക്കൽ കോളേജിൽ സമ്പൂർണ സമിതി

Jun 9, 2025 09:16 PM

മലിനജല നിർമാർജനത്തിനായി പരിയാരം മെഡിക്കൽ കോളേജിൽ സമ്പൂർണ സമിതി

മലിനജല നിർമാർജനത്തിനായി പരിയാരം മെഡിക്കൽ കോളേജിൽ സമ്പൂർണ സമിതി...

Read More >>
ആർഎസ്എസ് നൽകിയ അപകീർത്തികേസിൽ കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിക്ക് സമൻസ്

Jun 9, 2025 08:19 PM

ആർഎസ്എസ് നൽകിയ അപകീർത്തികേസിൽ കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിക്ക് സമൻസ്

ആർഎസ്എസ് നൽകിയ അപകീർത്തികേസിൽ കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിക്ക്...

Read More >>
പരിയാരം പൊള്ളാളത്ത് വീടുകളില്‍ പട്ടാപ്പകൽ കവര്‍ച്ച-സ്വര്‍ണ്ണവും പണവും നഷ്ടപ്പെട്ടു

Jun 9, 2025 08:16 PM

പരിയാരം പൊള്ളാളത്ത് വീടുകളില്‍ പട്ടാപ്പകൽ കവര്‍ച്ച-സ്വര്‍ണ്ണവും പണവും നഷ്ടപ്പെട്ടു

പരിയാരം പൊള്ളാളത്ത് വീടുകളില്‍ പട്ടാപ്പകൽ കവര്‍ച്ച-സ്വര്‍ണ്ണവും പണവും...

Read More >>
ക്ഷേമപെൻഷൻ മസ്റ്ററിംഗ്: ഈ മാസം 25 മുതൽ ഓഗസ്റ്റ് 24 വരെ

Jun 9, 2025 08:13 PM

ക്ഷേമപെൻഷൻ മസ്റ്ററിംഗ്: ഈ മാസം 25 മുതൽ ഓഗസ്റ്റ് 24 വരെ

ക്ഷേമപെൻഷൻ മസ്റ്ററിംഗ്: ഈ മാസം 25 മുതൽ ഓഗസ്റ്റ് 24...

Read More >>
സ്കൂള്‍ സമയം അരമണിക്കൂർ കൂട്ടുന്നതിൽ മാറ്റമില്ല,രാവിലെയും വൈകിട്ടും 15 മിനിറ്റ് വർധിപ്പിക്കും,അടുത്ത ആഴ്ച മുതൽ നിലവിൽ വരും:വി ശിവന്‍കുട്ടി

Jun 9, 2025 07:52 PM

സ്കൂള്‍ സമയം അരമണിക്കൂർ കൂട്ടുന്നതിൽ മാറ്റമില്ല,രാവിലെയും വൈകിട്ടും 15 മിനിറ്റ് വർധിപ്പിക്കും,അടുത്ത ആഴ്ച മുതൽ നിലവിൽ വരും:വി ശിവന്‍കുട്ടി

സ്കൂള്‍ സമയം അരമണിക്കൂർ കൂട്ടുന്നതിൽ മാറ്റമില്ല,രാവിലെയും വൈകിട്ടും 15 മിനിറ്റ് വർധിപ്പിക്കും,അടുത്ത ആഴ്ച മുതൽ നിലവിൽ വരും:വി...

Read More >>
Top Stories