കണ്ണൂർ: ജില്ലയിൽ കാലവർഷം കനത്തതോ ടെ കെ.എസ്.ഇ.ബിക്ക് ഇതുവരെ 8.96 കോ ടി രൂപയുടെ നാശനഷ്ടം. കനത്ത കാറ്റിലും മ ഴയിലും മരങ്ങൾ വീണും മണ്ണിടിഞ്ഞുമായി നിരവധി പോസ്റ്റുകളും ലൈൻ കമ്പികളും ന ശിച്ചു. മേയ് 20 മുതലുണ്ടായ കാലവർഷ ക്കെടുതിയിൽ കണ്ണൂർ ഇലക്ട്രിക്കൽ സ ർക്കിളിൽ 4.92 കോടി രൂപയുടെ നഷ്ടമാണു ണ്ടായത്. 616 വൈദ്യുതി പോസ്റ്റുകൾ നശി ച്ചു. 1953 ഇടങ്ങളിൽ ലൈൻ കമ്പി പൊട്ടി. ഒ രു ഡിസ്ട്രിബ്യൂഷൻ ട്രാൻസ്ഫോർമർ തക രാറിലായി.
വിവിധ സ്ഥലങ്ങളിൽ വൈദ്യുതി വിതരണ ത്തിന് വലിയ തടസ്സം നേരിടേണ്ടി വന്നു. ശ്രീ കണ്ഠപുരം ഇലക്ട്രിക്കൽ സർക്കിളിൽ 95 ഹൈടെൻഷൻ ഇലക്ട്രിക് പോസ്റ്റുകളും 677 ലോടെൻഷൻ ഇലക്ട്രിക് പോസ്റ്റുകളും നശിച്ചു. 42 ഇടങ്ങളിൽ ഹൈടെൻഷൻ കേ ബിളുകൾ പൊട്ടി 1531 ഇടങ്ങങ്ങളിൽ ലോ ടെൻഷൻ കേബിളുകളും പൊട്ടി വീണു. രണ്ട് ട്രാൻസ്ഫോർമറുകളും നശിച്ചു. ആകെ 4.04 കോടി രൂപയുടെ നഷ്ടമാണ് ഇതുവരെ കണ ക്കാക്കിയത്.
Rainy_updates