---
title: "ജിപിഎസ് ലൊക്കേഷന്‍ ഉപയോഗിച്ച് രാജ്യത്ത് ഏത് സ്ഥലത്തിന്റേയും പിന്‍ കോഡ് ഡിജി പിന്‍ എന്നിവ കണ്ടുപിടിക്കാനുള്ള പോർട്ടൽ തപാൽ വകുപ്പ് ആരംഭിച്ചു"
english_title: "Post office "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/292984/post-office"
published_at: "2025-05-29T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683837ef29fd8_Screenshot_20250529_160209_Chrome.jpg"
keywords: []
---

# ജിപിഎസ് ലൊക്കേഷന്‍ ഉപയോഗിച്ച് രാജ്യത്ത് ഏത് സ്ഥലത്തിന്റേയും പിന്‍ കോഡ് ഡിജി പിന്‍ എന്നിവ കണ്ടുപിടിക്കാനുള്ള പോർട്ടൽ തപാൽ വകുപ്പ് ആരംഭിച്ചു

> **Lead Summary:** ജിപിഎസ് ലൊക്കേഷന്‍ ഉപയോഗിച്ച് രാജ്യത്ത് ഏത് സ്ഥലത്തിന്റേയും പിന്‍ കോഡ് ഡിജി പിന്‍ എന്നിവ കണ്ടുപിടിക്കാനുള്ള പോർട്ടൽ തപാൽ വകുപ്പ് ആരംഭിച്ചു

## Article Content

ജിപിഎസ് ലൊക്കേഷന്‍ ഉപയോഗിച്ച് രാജ്യത്ത് ഏത് സ്ഥലത്തിന്റേയും പിന്‍ കോഡ് ഡിജി പിന്‍ എന്നിവ കണ്ടുപിടിക്കാനുള്ള പോർട്ടൽ തപാൽ വകുപ്പ് ആരംഭിച്ചു

. രാജ്യത്തെ ഏത് സ്ഥലവും സൂക്ഷമമായി അടയാളപ്പെടുത്തുന്ന പുതിയ സംവിധാനമാണ് ഡിജി പിന്‍.

ഡിജി പിന്‍ ലഭിച്ചാല്‍ ഓഫ്‌ലൈനായി പോലും കൃത്യം ലൊക്കേഷന്‍ മനസിലാക്കാന്‍ കഴിയും. 2, 3, 4, 5, 6, 7, 8, 9, G, J, K, L, M, P, W, X എന്നീ അക്കങ്ങളും അക്ഷരങ്ങളും ഉപയോഗിച്ചാണ് ഡിജി പിന്‍.

dac.indiapost.gov.in എന്ന വെബ്‌സൈറ്റില്‍ പിന്‍കോഡ് അറിയാനായി know your pincode ഉപയോഗിക്കുക. ജിപിഎസ് അറിയാന്‍ know your DIGIPIN എന്ന ഓപ്ഷനും.

ജിപിഎസ് ലൊക്കേഷന്‍ ഇനേബിള്‍ ചെയ്യുന്നതോടെ നമ്മളുള്ള സ്ഥലത്തിന്റെ പിന്‍ കോഡും ഡിജി പിന്‍ കോഡും ലഭ്യമാകും. മാപ്പില്‍ മറ്റെവിടെ ക്ലിക്ക് ചെയ്താലും അതത് സ്ഥലത്തെ പിന്‍ കോഡ് കാണാം

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/292984/post-office)