---
title: "സ്‌കൂള്‍ മാറാൻ ഇനി ടി സി വേണ്ട.പുതിയ പരിഷ്കാരങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്"
english_title: "Educational news"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/292975/educational-news"
published_at: "2025-05-29T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68382b7f88e6c_Screenshot_20250529_150939_Chrome.jpg"
keywords: []
---

# സ്‌കൂള്‍ മാറാൻ ഇനി ടി സി വേണ്ട.പുതിയ പരിഷ്കാരങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്

> **Lead Summary:** അണ്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ നിന്ന് പൊതു വിദ്യാലയങ്ങളിലേക്ക് വിദ്യാര്‍ഥികളെ എത്തിക്കാനുള്ള നടപടിയുമായുടെ ഭാഗമായാണ് ഈ പരിഷ്കാരമാണെന്നാണ് സൂചന.

## Article Content

അണ്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ നിന്ന് പൊതു വിദ്യാലയങ്ങളിലേക്ക് വിദ്യാര്‍ഥികളെ എത്തിക്കാനുള്ള നടപടിയുമായുടെ ഭാഗമായാണ് ഈ പരിഷ്കാരമാണെന്നാണ് സൂചന.

ഇതിൻ്റെ ഭാഗമായി രണ്ടാം തരം മുതല്‍ പത്താം തരം വരെയുള്ള വിദ്യാർഥികളെ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ ചേര്‍ക്കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവായി.

രണ്ട് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളില്‍ വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം വയസ്സ് അടിസ്ഥാനമാക്കി പ്രവേശനം നല്‍കാമെന്നാണ് ഉത്തരവ്. ഒന്‍പത്, പത്ത് ക്ലാസുകളില്‍ വയസ്സിന്റെയും പ്രവേശന പരീക്ഷയുടെയും അടിസ്ഥാനത്തില്‍ കുട്ടികളെ ചേര്‍ക്കാം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/292975/educational-news)