---
title: "പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിക്ക് 23 വർഷം തടവും 75000 രൂപ പിഴയും വിധിച്ചു"
english_title: "Pocso_case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/292961/pocso_case"
published_at: "2025-05-29T14:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68381d98a4271_IMG-20250529-WA0162.jpg"
keywords: []
---

# പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിക്ക് 23 വർഷം തടവും 75000 രൂപ പിഴയും വിധിച്ചു

> **Lead Summary:** തിരുമേനി അംശം സ്വദേശി ജിതിൻ രാജുവാണ് കേസിൽ ശിക്ഷിക്കപ്പെട്ടത്

## Article Content

തിരുമേനി അംശം സ്വദേശി ജിതിൻ രാജുവാണ് കേസിൽ ശിക്ഷിക്കപ്പെട്ടത്

14 വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് വിവിധ സ്ഥലങ്ങളിൽ വച്ച് പീഡിപ്പിച്ച സംഭവത്തിലാണ്

കൊച്ചുച്ചിറയിൽ വീട്ടിൽ ജിതിൻ രാജുവിനെ കോടതി ശിക്ഷിച്ചത്. പോക്സോ ബലാൽസംഗം തുടങ്ങി വിവിധ വകുപ്പുകൾ ചുമത്തിയാണ് ഇയാളെ കോടതി ശിക്ഷിച്ചത്. 2021 നവംബർ മാസം മുതൽ 2022 ജനുവരി മാസം വരെ വിവിധയിടങ്ങളിൽ കൊണ്ടുപോയി ഇയാൾ കുട്ടിയെ പീഡിപ്പിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ടുകൊണ്ട് ഇയാളെ നേരത്തെ തന്നെ വീട്ടുകാരുടെ പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളിൽ കൂടെ നിരന്തരമായി സന്ദേശങ്ങളായിട്ടാണ് ഇയാൾ കുട്ടിയുമായി ബന്ധം സ്ഥാപിച്ചത്.ചെറുപുഴ പോലീസാണ് കേസ് അന്വേഷിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/292961/pocso_case)