---
title: "ബോധൽക്കരണ ക്ലാസ് സംഘടിപ്പിച്ചു:മോട്ടോർ വാഹന വകുപ്പ് സ്കൂൾ ബസ് ഡ്രൈവർമാർക്കു വേണ്ടിയാണ് ക്ലാസ്സ്‌ നടത്തിയത്"
english_title: "Rto_conducted_class_for_school_bus_drivers "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/292999/rto_conducted_class_for_school_bus_drivers"
published_at: "2025-05-29T19:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68386716cbcf5_IMG-20250529-WA0298.jpg"
keywords: []
---

# ബോധൽക്കരണ ക്ലാസ് സംഘടിപ്പിച്ചു:മോട്ടോർ വാഹന വകുപ്പ് സ്കൂൾ ബസ് ഡ്രൈവർമാർക്കു വേണ്ടിയാണ് ക്ലാസ്സ്‌ നടത്തിയത്

> **Lead Summary:** തളിപ്പറമ്പ്: രക്ഷിതാക്കൾ സ്കൂൾ ബസ് ഡ്രൈവർമാരിൽ അർപ്പിക്കുന്ന വിശ്വാസം കാത്തു സൂക്ഷിക്കാൻ ഓരോ ഡ്രൈവർമാരും ബാധ്യസ്ഥരാണെന്ന് ജോയിൻ്റ് ആർടിഒ ഷാനവാസ് കരിം. സുരക്ഷിത വിദ്യാരംഭം ക്യാംപയിൻ്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് തളിപ്പറമ്പിൽ സ്കൂൾ ബസ് ഡ്രൈവർമാർക്കായി സംഘടിപ്പിച്ച ട്രാഫിക്ക് ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം മക്കളെ അപകടങ്ങളിൽ നിന്നും രക്ഷിക്കാനും അവർ അപകടത്തിൽപ്പെടാതിരിക്കാനും ഓരോ രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പതിപ്പിക്കാറുണ്ട്. അത്തരത്തിലുള്ള ശ്രദ്ധ ഒരോ സ്കൂൾ ബസ് ഡ്രൈവർമാരിലും ഉണ്ടായിരിക്കണം. നിങ്ങൾക്ക് അത്തരത്തിലുള്ള ശ്രദ്ധ ഉണ്ടായിരിക്കും എന്ന വിശ്വാസത്തിലാണ് ഓരോ രക്ഷിതാക്കളും അവരുടെ കുഞ്ഞുങ്ങളെ നിങ്ങളുടെ കൈകളിൽ ഏൽപ്പിക്കുന്നത്. ആ വിശ്വാസം കാത്തുസൂക്ഷിക്കാൻ ഓരോ ഡ്രൈവർമാരും ബാധ്യസ്ഥരാണെന്നും ജോയിൻ്റ് ആർടിഒ ഷാനവാസ് കരിം പറഞ്ഞു.

## Article Content

തളിപ്പറമ്പ്: രക്ഷിതാക്കൾ സ്കൂൾ ബസ് ഡ്രൈവർമാരിൽ അർപ്പിക്കുന്ന വിശ്വാസം കാത്തു സൂക്ഷിക്കാൻ ഓരോ ഡ്രൈവർമാരും ബാധ്യസ്ഥരാണെന്ന് ജോയിൻ്റ് ആർടിഒ ഷാനവാസ് കരിം. സുരക്ഷിത വിദ്യാരംഭം ക്യാംപയിൻ്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് തളിപ്പറമ്പിൽ സ്കൂൾ ബസ് ഡ്രൈവർമാർക്കായി സംഘടിപ്പിച്ച ട്രാഫിക്ക് ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം മക്കളെ അപകടങ്ങളിൽ നിന്നും രക്ഷിക്കാനും അവർ അപകടത്തിൽപ്പെടാതിരിക്കാനും ഓരോ രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പതിപ്പിക്കാറുണ്ട്. അത്തരത്തിലുള്ള ശ്രദ്ധ ഒരോ സ്കൂൾ ബസ് ഡ്രൈവർമാരിലും ഉണ്ടായിരിക്കണം. നിങ്ങൾക്ക് അത്തരത്തിലുള്ള ശ്രദ്ധ ഉണ്ടായിരിക്കും എന്ന വിശ്വാസത്തിലാണ് ഓരോ രക്ഷിതാക്കളും അവരുടെ കുഞ്ഞുങ്ങളെ നിങ്ങളുടെ കൈകളിൽ ഏൽപ്പിക്കുന്നത്. ആ വിശ്വാസം കാത്തുസൂക്ഷിക്കാൻ ഓരോ ഡ്രൈവർമാരും ബാധ്യസ്ഥരാണെന്നും ജോയിൻ്റ് ആർടിഒ ഷാനവാസ് കരിം പറഞ്ഞു.

എംവിഐ പി.വി രതീഷ് അധ്യക്ഷനായി. ജില്ലാ വിദ്യാഭ്യാസ ഓഫിസർ എസ്. വന്ദന കെഎഎസ് മുഖ്യാതിഥിയായി. കെ. മുസ്തഫ, എഎം വിഐ മാരായ വി. രമേശൻ, സി.എൻ പത്മരാജൻ എന്നിവർ സംസാരിച്ചു. തളിപ്പറമ്പ് അഗ്നിശമന നിലയം സ്റ്റേഷൻ ഓഫിസർ പ്രേമരാജൻ കക്കാടി, എഎംവിഐ ടി. വൈകുണ്ഠൻ എന്നിവർ ക്ലാസെടുത്തു. തളിപ്പറമ്പ് സബ് ആർടിഒ പരിധിയിൽ നിന്നും 200 ഓളം ഡ്രൈവർമാർ പങ്കെടുത്തു. ഇവർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/292999/rto_conducted_class_for_school_bus_drivers)