തിരുവനന്തപുരം: പിണറായി സർക്കാരിന്റെ ഒൻപതാം വാർഷികത്തോട് അനുബന്ധിച്ച് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ തയ്യാറാക്കിയ പിണറായി ദ ലെജൻഡ് എന്ന ഡോക്യുമെന്ററി പ്രകാശനം ചെയ്തു. കമൽഹാസനാണ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഡോക്യുമെന്ററി പ്രകാശനം ചെയ്ത്. ഇന്നലെ ഡോക്യുമെൻ്ററിയുടെ ടീസർ പുറത്തിറങ്ങിയിരുന്നു. ഒരു ഗാനമുൾപ്പെടെ 30മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററി മുഖ്യമന്ത്രിയുടെ ജീവിതവും ചരിത്രവും ഇഴചേർത്താണ് ഒരുക്കിയിരിക്കുന്നത്. ആദ്യമായാണ് ഒരു സർവ്വീസ് സംഘടന പിണറായിയെ കുറിച്ച് ഡോക്യുമെന്ററി തയ്യാറാക്കുന്നത്. ഇതേ സംഘടനതയ്യാറാക്കിയ വാഴ്ത്ത് പാട്ട് നേരത്തെ വിവാദമായിരുന്നു.

അതേ സമയം, പിണറായി ദി ലജന്റ് ഡോക്യുമെന്ററി പിണറായി സ്തുതിയല്ലെന്ന് വിശദീകരിച്ച് സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ. ഒമ്പത് വർഷത്തെ സർക്കാരിന്റെ ഭരണ നേട്ടങ്ങളാണ് ഡോക്യുമെന്ററിയിലൂടെ പറയാൻ ഉദ്ദേശിച്ചതെന്ന് സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് പി ഹണി പ്രതികരിച്ചു.
Pinarayi the legend