ഏഴോം : മാരക കരൾ രോഗം ബാധിച്ച് മൈത്ര ഹോസ്പിറ്റലിൽ ചികിൽസ തേടുന്ന ഏഴോം ബോട്ട്കടവ് സ്വദേശിനി ഷർമിയയുടെ ചികിൽസാ ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി ഏഴോം സുന്നി വലിയ ജുമാ മസ്ജിദ് കമ്മിറ്റിയും ഏഴോം സാന്ത്വന കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിൽ സ്വരൂപിച്ച 255680 രൂപ മഹല്ല് ഖത്തീബ് നിസാർ അഹമ്മദ് സഖാഫിയും മഹല്ല് ജമാഅത്ത് പ്രസിഡന്റ് സി പി മുസ്തഫ ഹാജിയും ചേർന്ന് ചികിൽസാ കമ്മിറ്റി ചെയർമാനും ഏഴോം പഞ്ചായത്ത് പ്രസിഡന്റുമായ പി ഗോവിന്ദന് കൈമാറി

ചടങ്ങിൽ ചികിൽസാ കമ്മിറ്റി കൺവീനർ എം പി ഉണ്ണികൃഷ്ണൻ,ട്രഷറർ എം അബ്ദുള്ള,കോഡിനേറ്റർ ഇ വേണു,വാർഡ് മെമ്പർ കെ പി അനിൽ കുമാർ,കെ പി മോഹനൻ,മഹല്ല് കമ്മിറ്റി സെക്രട്ടറി അബ്ദുറസാഖ് സി കെ,എസ് വൈ എസ് ഏഴോം സർക്കിൾ സെക്രട്ടറി സാലിഹ് എ,സി ടി ഫസിലുറഹ്മാൻ,സി ടി മാജിദ്,സുന്നി ജുമാ മസ്ജിദ് യു എ ഇ ചാപ്റ്റർ പ്രതിനിധി എ ബഷീർ,സാലിം സി കെ,സമീർ തുടങ്ങിയവർ സംബന്ധിച്ചു
Helped sharmiya,who is suffering from liver failure