പാപ്പിനിശ്ശേരി: കഴിഞ്ഞ ദിവസങ്ങളിൽ വലിയ കുഴികൾ രൂപപ്പെട്ട പാപ്പിനിശ്ശേരി റെയിൽവേ മേൽപ്പാലം കെ.വി സുമേഷ് എംഎൽഎയും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും കെ.എസ്.ടി.പി എക്സിക്യൂട്ടീവ് എഞ്ചിനീയർ ജിഷ കുമാരിയും സന്ദർശിച്ചു. കഴിഞ്ഞദിവസം കനത്ത മഴയെ തുടർന്ന് മേൽപ്പാലത്തിലെ പ്രധാന ഭാഗങ്ങളിൽ വലിയ കുഴികളാണ് രൂപപ്പെട്ടത്. ഇത് എൻജിനീയർ വിഭാഗം പരിശോധിച്ചു. പാലത്തിൻ്റെ സ്റ്റെബിലിറ്റിയെ സംബന്ധിച്ച് പരിശോധന നടത്തണമെന്ന് അഭിപ്രായപ്പെട്ടു.

2014 ല്‍ ആണ് പാപ്പിനിശ്ശേരി മേൽപ്പാലത്തിന്റെ പ്രവർത്തി ആരംഭിച്ചത്. 2019ൽ പാലത്തിൻ്റെ നിർമ്മാണം പൂർത്തിയായി. പൂർത്തിയായതിനു ശേഷം വിവിധ ഘട്ടങ്ങളിൽ സമാനമായി പാലത്തിൽ കുഴികൾ രൂപപ്പെട്ടിരുന്നു.
തുടർച്ചയായി കുഴികൾ രൂപപ്പെടുന്നത് സംബന്ധിച്ച് ഒരു പഠനം നടത്താൻ വേണ്ടി എം.എൽ.എ എഞ്ചിനീയർക്ക് നിർദ്ദേശം നൽകി.
സന്ദർശനത്തിൽ കെ വി സുമേഷ് എംഎൽഎ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ വി സുശീല, കെ.എസ്.ടി.പി എക്സിക്യൂട്ടീവ് എഞ്ചിനീയർ ജിഷാകുമാരി, അസിസ്റ്റൻറ് എൻജിനീയർ സച്ചിൻ എന്നിവരുമുണ്ടായിരുന്നു
Papinisseri_bridge