---
title: "കനത്ത മഴയെ തുടർന്ന് തളിപ്പറമ്പ് മേഖലയിൽ വൈദ്യുതി തകരാറിലായി.നിരവധി ഫീഡറുകൾക്ക് നാശനഷ്ടം സംഭവിച്ചു"
english_title: "Rainy_updates"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/292822/rainy_updates"
published_at: "2025-05-28T19:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68371c6a3552d_20250528_195307.jpg"
keywords: []
---

# കനത്ത മഴയെ തുടർന്ന് തളിപ്പറമ്പ് മേഖലയിൽ വൈദ്യുതി തകരാറിലായി.നിരവധി ഫീഡറുകൾക്ക് നാശനഷ്ടം സംഭവിച്ചു

> **Lead Summary:** കനത്ത മഴയെ തുടർന്ന് തളിപ്പറമ്പ് പ്രദേശത്ത് വ്യാപകമായി വൈദ്യുതി ബന്ധം തകരാറിലായി. ഉച്ചയോടു കൂടി വീശി അടിച്ച കാറ്റിനെ തുടർന്നാണ് ഭൂരിഭാഗം ഫീഡറു കളും തകരാറിലായത്. ബാവു പറമ്പ്, ബക്കളം ഫീഡറുകൾ ഒഴികെ ബാക്കി എല്ലാ ഫീഡറുകൾക്കും കേടുപാടുകൾ പറ്റിയിട്ടുണ്ട്. ഒരുപാട് സ്ഥലങ്ങളിൽ മരം വീണ് പോസ്റ്റു കളും ലൈനുകളും പൊട്ടി താഴെ വീണിട്ടുണ്ട് .കൃത്യമായി പരിശോധന നടത്തി മാത്രമേ ഫീഡറുകളും ചാർജ് ചെയ്യാൻ സാധിക്കുകയുള്ളൂ എന്ന് അറിയിപ്പ് വന്നിട്ടുണ്ട്.

## Article Content

കനത്ത മഴയെ തുടർന്ന് തളിപ്പറമ്പ് പ്രദേശത്ത് വ്യാപകമായി വൈദ്യുതി ബന്ധം തകരാറിലായി. ഉച്ചയോടു കൂടി വീശി അടിച്ച കാറ്റിനെ തുടർന്നാണ് ഭൂരിഭാഗം ഫീഡറു കളും തകരാറിലായത്. ബാവു പറമ്പ്, ബക്കളം ഫീഡറുകൾ ഒഴികെ ബാക്കി എല്ലാ ഫീഡറുകൾക്കും കേടുപാടുകൾ പറ്റിയിട്ടുണ്ട്. ഒരുപാട് സ്ഥലങ്ങളിൽ മരം വീണ് പോസ്റ്റു കളും ലൈനുകളും പൊട്ടി താഴെ വീണിട്ടുണ്ട് .കൃത്യമായി പരിശോധന നടത്തി മാത്രമേ ഫീഡറുകളും ചാർജ് ചെയ്യാൻ സാധിക്കുകയുള്ളൂ എന്ന് അറിയിപ്പ് വന്നിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/292822/rainy_updates)