ഇരിട്ടി :ഇരിട്ടിയിൽ പിഡബ്ല്യുഡി റസ്റ്റ് ഹൗസിന്റെ സമീപം നിയന്ത്രണം വിട്ട കാർ റോഡരികിൽ നിർത്തിയിട്ട ക്രൈയിനിൽ ഇടിച്ച് കയറിയാണ് അപകടം ഉണ്ടായത്.

കാർ റോഡരികിൽ നിർത്തിയിട്ട ക്രൈയിനിലും മിനി എംസിഎഫിലും ഇടിച്ച് നിൽക്കുകയായിരുന്നു.ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം. ബാംഗ്ലൂരിൽ നിന്നും തലശ്ശേരിയിലേക്ക് പോവുകയായിരുന്ന കാറിന്റെ ടയർ പൊട്ടിയതാണ് അപകട കാരണം.കാറിലെ യാത്രക്കാർ നിസ്സാര പരിക്കോലോടെ രക്ഷപ്പെട്ടു.
Accident _iritty