കണ്ണൂർ :ആർക്കിടെക്ടായി ജോലി ചെയ്യുന്ന ലക്ഷദ്വീപ് സ്വദേശിനിയെ കടന്നുപിടിച്ചയാൾ അറസ്റ്റിൽ. തയ്യിൽ വെറ്റിലപ്പള്ളി വയൽ ടി.കെ.ഫവാസിനെയാണ് (43) സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ മേൽനോട്ടത്തിൽ കടലായിയിൽ നിർമാണത്തിലിരിക്കുന്ന വീട്ടിൽ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം.

ഇന്റീരിയർ വർക്ക് ചെയ്യാനെത്തിയ പ്രതി, ആരുമില്ലാത്ത സമയത്ത് തന്നെ കടന്നു പിടിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് യുവതി മൊഴി നൽകി. ഇതേ തുടർന്നാണ് പൊലീസ് ഫവാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
Police_Arrested_