ഇന്നുണ്ടായ ശക്തമായ കാറ്റിലും മഴയിലും തളിപ്പറമ്പും, പരിസര പ്രദേശംങ്ങളിലും നിരവധി നാശനഷ്ടങ്ങൾ ഉണ്ടായി.കഴിഞ്ഞ ദിവസവുംഇന്നു പുലർച്ചെയുമായി ഉണ്ടായ കനത്ത മഴയിലും ശക്തമായ കാറ്റിലും പട്ടുവത്തും നഷ്ട്ടങ്ങൾ വിതച്ചു .
പട്ടുവം മുതുകുടയിലാണ് നാശനഷ്ടങ്ങൾ ഉണ്ടായത് .മുതുകുട ശിവക്ഷേത്രത്തിനു സമീപത്തെ ആർ പ്രീതയുടെ ഇരുനില വീടിന് മുകളിൽ വൻ മരങ്ങൾ കടപുഴകി വീണു.കെ ശശിയുടെ വീടിൻ്റെ ഒടുകൾ കാറ്റിൽ പാറി പോയി .മുതുകുട ശിവക്ഷേത്രത്തിലെ മരം കടപുഴകി ക്ഷേത്രത്തിലെ ഷെഡിൽ പതിച്ചു .
കൂവള മരം വൈദ്യുതി ലൈനിൽ വീണ് കിടക്കുകയാണ്.അമ്പലത്തിനു സമീപത്തെ വായനശാല മുറ്റത്തെ വൈദ്യുതി ലൈൻ ചെരിഞ്ഞ നിലയിലാണ് .കെ വി കൃഷ്ണകുമാർ , കെ വി രവീന്ദ്രൻ എന്നിവരുടെ വീടുകളിലെ ജനൽ ഗ്ലാസ്സുകൾ കാറ്റിൽ തകർന്നു.
പട്ടുവം ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട്പി ബാലകൃഷ്ണൻ്റെ പറമ്പിലെ വാഴകൃഷി നശിച്ചു .കുലച്ച വാഴകൾ കാറ്റിൽ നിലംപൊത്തി .വീടിനു സമീപത്തെ വയലിലെ വൈദ്യുതി തൂണ് ചെരിഞ്ഞു കിടക്കുകയാണ്.പട്ടുവം ഹൈസ്കൂൾ റോഡിലെ മോടോൻ പാലയുന്നിലെ ട്രാൻസ്ഫോർമാറാണ് തകർന്നു വീണത് .ഇന്ന് പുലർച്ചെ 3.30നാണ് വൻ ശബ്ദത്തോട് കൂടി ട്രാൻസ്ഫോർമർ റോഡിലേക്ക് നിലംപതിച്ചത്.
തളിപ്പറമ്പ യിലെ തന്നെ ഏറ്റവും കൂടുതൽ ആൾക്കാർ ആശ്രയിക്കുന്നതുമായ സഹകരണ ഹോസ്പിറ്റലിലും മരങ്ങൾ വീണത് ഏറെ പരിഭ്രാന്തി പടർത്തി. ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
Heavy_rain_updates_in_thaliparamba