---
title: "കണ്ണൂർ ജില്ലകളിലെ രണ്ട് റെയിൽവേ സ്റ്റേഷനുകൾ നാളെ മുതൽ അടയ്ക്കും"
english_title: "two_railway_stations_in_kerala_to_be_closed."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/292105/two_railway_stations_in_kerala_to_be_closed"
published_at: "2025-05-25T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6832cfae48e30_schooool-avadhi.jpg"
keywords: []
---

# കണ്ണൂർ ജില്ലകളിലെ രണ്ട് റെയിൽവേ സ്റ്റേഷനുകൾ നാളെ മുതൽ അടയ്ക്കും

> **Lead Summary:** കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ രണ്ട് റെയിൽവേ സ്റ്റേഷനുകൾ നാളെ മുതൽ പ്രവർത്തിക്കില്ല. ഇവിടെ ട്രെയിൻ നിർത്തുകയുമില്ല. ഹാൾട്ട് സ്റ്റേഷനുകളായി പ്രവർത്തിച്ച കണ്ണൂരിലെ ചിറക്കൽ, കോഴിക്കോട്ടെ വെള്ളറക്കാട് റെയിൽവേ സ്റ്റേഷനുകളാണ് പൂട്ടുന്നത്. ജീവനക്കാരെ മറ്റ് സ്റ്റേഷനുകളിലേയ്ക്ക് മാറ്റി നിയമിക്കും.

## Article Content

കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ രണ്ട് റെയിൽവേ സ്റ്റേഷനുകൾ നാളെ മുതൽ പ്രവർത്തിക്കില്ല. ഇവിടെ ട്രെയിൻ നിർത്തുകയുമില്ല. ഹാൾട്ട് സ്റ്റേഷനുകളായി പ്രവർത്തിച്ച കണ്ണൂരിലെ ചിറക്കൽ, കോഴിക്കോട്ടെ വെള്ളറക്കാട് റെയിൽവേ സ്റ്റേഷനുകളാണ് പൂട്ടുന്നത്. ജീവനക്കാരെ മറ്റ് സ്റ്റേഷനുകളിലേയ്ക്ക് മാറ്റി നിയമിക്കും.

ഈ സ്റ്റേഷനുകളിൽ പാസഞ്ചർ ട്രെയിനുകൾ മാത്രമാണ് നിർത്തിയിരുന്നത്. തിങ്കളാഴ്ച മുതൽ ഈ മാറ്റം പ്രാബല്യത്തിൽ വരും. കോഴിക്കോട് കൊയിലാണ്ടി- തിക്കോടി സ്റ്റേഷനുകൾക്കിടയിലാണ് വെള്ളറക്കാട്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് വളരെ അടുത്ത് കിടക്കുന്നതാണ് ചിറക്കൽ സ്റ്റേഷൻ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/292105/two_railway_stations_in_kerala_to_be_closed)