തളിപ്പറമ്പ് :മലയാളസർവകലാശാലയിൽ എസ്. എഫ്. ഐ. യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച ധീരജ് പഠനസ്കൂളിന്റെ ലോഗോ പ്രകാശനം തളിപ്പറബ് ധീരജ് രാജേന്ദ്രൻ പഠന ഗവേഷണ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ധീരജന്റെ മാതാപിതാക്കളായ ജി. രാജേന്ദ്രനും പുഷ്കല റ്റി. എനും ചേർന്നു നിർവഹിച്ചു. മലയാള സർവകലാശാല ധീരജ് പഠനസ്കൂൾ കൺവീനർ ജിനു അധ്യക്ഷത വഹിച്ച ചടങ്ങിന് ജോയിൻ കൺവീനർ വിജിന സ്വാഗതം ആശംസിച്ചു. ചടങ്ങിൽ ധീരജ് രാജേന്ദ്രൻ പഠന സ്കൂളിനുള്ള ലോഗോ ഡിസൈൻ ചെയ്ത ഷിജീഷ് പി.ക്കുള്ള രണ്ടായിരം രൂപയുടെ പുസ്തകവും പ്രശസ്തിപത്രവും പഠന സ്കൂളിന് വേണ്ടി ധീരജിന്റെ മാതാപിതാക്കൾ കൈമാറി. മലയാളസർവകലാശാല എസ്. എഫ്. ഐ.യൂണിറ്റ് സെക്രട്ടറി മുബഷിർ
എസ്.എഫ്.ഐ. തളിപറമ്പ് ഏരിയാ സെക്രട്ടറി കെ. എം.അതുൽ രാജ്,സഹകരണ ആശുപത്രി പ്രസിഡന്റ് റ്റി. ബാലകൃഷ്ണൻ, പാർട്ടി ലോക്കൽ കമ്മറ്റി സെക്രട്ടറി പി. ജയൻ, യൂണിയൻ ചെയർപേഴ്സൺ ഗായത്രി, എ. കെ. ആർ. എസ്. എ. യൂണിറ്റ് കൺവീനർ അനുശ്രീ എന്നിവർ പ്രസംഗിച്ചു.
dheeraj_rajendran_logo_launch