കൊളച്ചേരി : ഐക്യം, അതിജീവനം, അഭിമാനം, മെയ് 17 23 24 തീയതികളിൽ നടന്ന msf കൊളച്ചേരി പഞ്ചായത്ത് സമ്മേളനത്തിന് ഇന്ന് കൗൺസിൽ മീറ്റോടു കൂടി പഞ്ചായത്ത് സമ്മേളനം സമാപിച്ചു.

msf കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ആരിഫ് പാമ്പരുത്തിയുടെ അധ്യക്ഷതയിൽ മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ആറ്റക്കോയ തങ്ങൾ പി.ടി.പി, ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് റിട്ടേണിംഗ് ഓഫീസറും msf തളിപ്പറമ്പ് മണ്ഡലം ജനറൽ സെക്രട്ടറിയുമായ ആഷിക് തടിക്കടവ് കൗൺസിൽ നിയന്ത്രിച്ചു. മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി ജനറൽ സെക്രട്ടറി ജാബിർ പാട്ടയം എന്നിവർ സംസാരിച്ചു. msf കൊളച്ചേരി പഞ്ചായത്ത് ജനറൽ സെക്രട്ടറി റാസിം പാട്ടയം സ്വാഗതവും, പഞ്ചായത്ത് പ്രവർത്തക സമിതി അംഗം അമീൻ .ആർ. എം നന്ദിയും പറഞ്ഞു.
msf കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ പുതിയ ഭാരവാഹികൾ പ്രസിഡണ്ട് റാസിം പാട്ടയം, വൈസ് പ്രസിഡണ്ടുമാർ , 1. ഷിബിലി കമ്പിൽ , 2. റിൻഷാ ഷെറിൻ കെ.സി, 3 നിഹാൽ നൂഞ്ഞേരി , 4. സിംവാൻ കായച്ചിറ, ജനറൽ സെക്രട്ടറി ഹാദി ദാലിൽ, ജോയിൻ്റ് സെക്രട്ടറിമാർ 1. നജാത് പാമ്പുരുത്തി 2 റാഷിദ് പള്ളിപ്പറമ്പ് 3. നെജില പന്ന്യങ്കണ്ടി 4 ഷിഫാസ് കാരയാപ്പ് ട്രഷറർ സാലിം പന്ന്യങ്കണ്ടി , ബാല കേരളം കോഡിനേറ്റർ റൈഹാൻ ഒ.സി, ഹയർസെക്കൻഡറി വിംഗ് കൺവീനർ അഷ്റഫ്, കലാ വിംഗ് കൺവീനർ ഫിദ കോടിപ്പൊയിൽ എന്നിവരെ തിരഞ്ഞെടുത്തു
Msf_council_meet