കാഞ്ഞിരക്കൊല്ലിയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഘത്തെ പോലീസ് തിരിച്ചറിഞ്ഞതായി സൂചന

കാഞ്ഞിരക്കൊല്ലിയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഘത്തെ പോലീസ് തിരിച്ചറിഞ്ഞതായി സൂചന
May 20, 2025 09:59 PM | By Sufaija PP

പയ്യാവൂര്‍: കാഞ്ഞിരക്കൊല്ലിയില്‍ ബൈക്കിലെത്തി യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഘത്തെ പോലീസ് തിരിച്ചറിഞ്ഞതായി സൂചന. ഇന്ന് ഉച്ചക്കാണ് അജ്ഞാതസംഘം കാഞ്ഞിരക്കൊല്ലി ആമിനപ്പാലത്തെ വീട്ടിലെത്തി മഠത്തേടത്ത് വീട്ടില്‍ നിധീഷ്ബാബുവിനെ (38) വെട്ടിക്കൊലപ്പെടുത്തിയത്. 

തടസം പിടിക്കാനെത്തിയ ഭാര്യ ശ്രുതിയുടെ (28) കൈയില്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഇവര്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. തലയുടെ പിന്‍ഭാഗത്ത് കത്തികൊണ്ട് വെട്ടിയതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് സൂചന. സാമ്പത്തിക ഇടപാടാണ് കൊലയ്ക്കു കാരണമെന്ന് പോലീസ് പറഞ്ഞു. 

കൊല്ലപ്പണിക്കാരനായ നിധീഷ് ആലയില്‍ പണിതീര്‍ത്തുവെച്ച കത്തിഉപയോഗിച്ചാണ് കൊല നടത്തിയതെന്നാണ് വിവരം. പ്രതികള്‍ പോലീസിന്റെ വലയിലാതായും വിവരമുണ്ട്. പയ്യാവൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ട്വിങ്കിള്‍ ശശിയാണ് കേസന്വേഷിക്കുന്നത്.

Murder case

Next TV

Related Stories
ആംബുലൻസ് അപകടത്തിൽ കണ്ണൂർ സ്വദേശിനി മരിച്ചു

May 20, 2025 09:56 PM

ആംബുലൻസ് അപകടത്തിൽ കണ്ണൂർ സ്വദേശിനി മരിച്ചു

ആംബുലൻസ് അപകടത്തിൽ കണ്ണൂർ സ്വദേശിനി...

Read More >>
റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വയനാട് ജില്ലയിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി

May 20, 2025 07:34 PM

റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വയനാട് ജില്ലയിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി

റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വയനാട് ജില്ലയിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം...

Read More >>
ചുടല - കുപ്പം ഭാഗങ്ങളിൽ നഷ്ടപ്പെട്ട നീർച്ചാലുകൾ പുനഃസ്ഥാപിക്കണം,സർവ്വീസ് റോഡുകൾ അപകട രഹിതമാക്കണം : യൂത്ത് ലീഗ്

May 20, 2025 07:30 PM

ചുടല - കുപ്പം ഭാഗങ്ങളിൽ നഷ്ടപ്പെട്ട നീർച്ചാലുകൾ പുനഃസ്ഥാപിക്കണം,സർവ്വീസ് റോഡുകൾ അപകട രഹിതമാക്കണം : യൂത്ത് ലീഗ്

ചുടല - കുപ്പം ഭാഗങ്ങളിൽ നഷ്ടപ്പെട്ട നീർച്ചാലുകൾ പുനഃസ്ഥാപിക്കണം,സർവ്വീസ് റോഡുകൾ അപകട രഹിതമാക്കണം : യൂത്ത്...

Read More >>
ജില്ലയിൽ കനത്ത മഴ തുടരുന്നു, പലയിടത്തും വെള്ളക്കെട്ട്, കുപ്പത്ത് വീടുകളിൽ വെള്ളവും ചെളിയും കയറി

May 20, 2025 07:23 PM

ജില്ലയിൽ കനത്ത മഴ തുടരുന്നു, പലയിടത്തും വെള്ളക്കെട്ട്, കുപ്പത്ത് വീടുകളിൽ വെള്ളവും ചെളിയും കയറി

ജില്ലയിൽ കനത്ത മഴ തുടരുന്നു, പലയിടത്തും വെള്ളക്കെട്ട്, കുപ്പത്ത് വീടുകളിൽ വെള്ളവും ചെളിയും...

Read More >>
കണ്ണൂർ യൂണിവേഴ്സിറ്റി ബി എ മലയാളം ബിരുദ പരീക്ഷയിൽ മൂന്നാം റാങ്ക് നേടി മാതമംഗലം പുനിയങ്കോട് സ്വദേശിനി എം. ശ്രീലക്ഷ്മി

May 20, 2025 07:12 PM

കണ്ണൂർ യൂണിവേഴ്സിറ്റി ബി എ മലയാളം ബിരുദ പരീക്ഷയിൽ മൂന്നാം റാങ്ക് നേടി മാതമംഗലം പുനിയങ്കോട് സ്വദേശിനി എം. ശ്രീലക്ഷ്മി

കണ്ണൂർ യൂണിവേഴ്സിറ്റി ബി എ മലയാളം ബിരുദ പരീക്ഷയിൽ മൂന്നാം റാങ്ക് നേടി മാതമംഗലം പുനിയങ്കോട് സ്വദേശിനി എം....

Read More >>
മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ച് ലഹളക്ക് ശ്രമം അഞ്ച് ബസ് ജീവനക്കാർക്കെതിരെ കേസ്

May 20, 2025 05:12 PM

മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ച് ലഹളക്ക് ശ്രമം അഞ്ച് ബസ് ജീവനക്കാർക്കെതിരെ കേസ്

മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ച് ലഹളക്ക് ശ്രമം അഞ്ച് ബസ് ജീവനക്കാർക്കെതിരെ...

Read More >>
Top Stories