നീര്‍ച്ചാലുകള്‍ മണ്ണിട്ട് മൂടി വികസനം നടപ്പാക്കാന്‍ വ്യഗ്രത കാണിച്ച അധികൃതർ മഴക്കാലം തുടങ്ങുന്നതിന് മുൻപ് പെയ്ത മഴയിൽ തന്നെ ചുടല - കുപ്പം ഭാഗങ്ങളിലെ ജനങ്ങൾ അനുഭവിച്ച ദുരിതത്തിൽ പാഠമുൾക്കൊണ്ട് നാടിന്റെ നഷ്ടപ്പെട്ട നീർച്ചാലുകൾ പുതിയ ഒഴുക്കിനനുസരിച്ച് സാധ്യമാവുംവിധം പുനഃസ്ഥാപിക്കണമെന്ന് നോർത്ത് കുപ്പം ശാഖ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.

വികസനവഴിയില്‍ നീർച്ചാലുകൾ പലതും മണ്ണുമാന്തി ഉരുളുന്ന വഴികളായപ്പോള്‍ തന്നെ യൂത്ത് ലീഗ് അധികൃതർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.കപ്പണത്തട്ടിലെ സർവീസ് റോഡ് ഏത് നിമിഷവും ഷിരൂറും ചെറുവത്തൂരും കൂരിയാടും ആവർത്തിക്കുന്ന രീതിയിലാണ് ഉള്ളത്.ഇതിനെതിരെയും കഴിഞ്ഞ ദിവസം ശാഖ യൂത്ത് ലീഗ് ഇടപെട്ടപ്പോൾ ഒരാഴ്ചകൊണ്ട് പ്രശ്നം പരിഹരിക്കാം എന്ന മറുപടിയാണ് ലഭിച്ചത്.
ഇത്തരം അപകട സാഹചര്യത്തെ കുറിച്ച് കഴിഞ്ഞ വർഷം തന്നെ യൂത്ത് ലീഗ് ബോധ്യപ്പെടുത്തിയിരുന്നു.അധികൃതർ സ്ഥലം സന്ദർശിച്ച് പോകുന്നതല്ലാതെ കഴിഞ്ഞ വർഷവും ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല.അതിന്റെ തിക്തഫലമാണ് പാവം ജനങ്ങൾ അനുഭവിക്കുന്നത്.ഇനിയും നടപടികളുണ്ടായില്ലെങ്കിൽ ജനങ്ങൾ കയ്യുംകെട്ടി നോക്കി നിൽക്കുമെന്ന് ധരിക്കേണ്ടെന്നും നോർത്ത് കുപ്പം ശാഖ മുസ്‌ലിം യൂത്ത് ലീഗ് മുന്നറിയിപ്പ് നൽകി.
ഇതിനിടെ ശാഖ മുസ്‌ലിം യൂത്ത് വിഷയം മാധ്യമങ്ങളുടെ ശ്രദ്ധയിൽ കൊണ്ട് വന്നതിനെ തുടർന്ന് ഇന്ന് രാവിലെ മുതൽ തഹസിൽദാറും പഞ്ചായത്ത് പ്രസിഡന്റ്,വില്ലേജ് റവന്യു ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു.ഇന്ന് വൈകുന്നേരം നാലു മണിക്കകം കളക്ടർ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുമുണ്ട്.
Youth League