---
title: "കാഞ്ഞിരക്കൊല്ലിയില്‍ ബൈക്കിലെത്തിയ അജ്ഞാതസംഘം ദമ്പതികളെ വെട്ടിപ്പരിക്കേല്‍പ്പിച്ചു: ഭർത്താവ് മരിച്ചു "
english_title: "Murder "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/291185/murder"
published_at: "2025-05-20T14:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/682c485675124_Delhi_man_beats_son_1112022.jpg"
keywords: []
---

# കാഞ്ഞിരക്കൊല്ലിയില്‍ ബൈക്കിലെത്തിയ അജ്ഞാതസംഘം ദമ്പതികളെ വെട്ടിപ്പരിക്കേല്‍പ്പിച്ചു: ഭർത്താവ് മരിച്ചു 

> **Lead Summary:** **പയ്യാവൂര്‍: **പയ്യാവൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കാഞ്ഞിരക്കൊല്ലിയില്‍ ബൈക്കിലെത്തിയ അജ്ഞാതസംഘം ദമ്പതികളെ വെട്ടിപ്പരിക്കേല്‍പ്പിച്ചു.ഭര്‍ത്താവ് തല്‍ക്ഷണം മരിച്ചു.ഭാര്യക്ക് ഗുരുതര പരിക്കേറ്റു.

## Article Content

**പയ്യാവൂര്‍: **പയ്യാവൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കാഞ്ഞിരക്കൊല്ലിയില്‍ ബൈക്കിലെത്തിയ അജ്ഞാതസംഘം ദമ്പതികളെ വെട്ടിപ്പരിക്കേല്‍പ്പിച്ചു.ഭര്‍ത്താവ് തല്‍ക്ഷണം മരിച്ചു.ഭാര്യക്ക് ഗുരുതര പരിക്കേറ്റു.

കാഞ്ഞിരക്കൊല്ലി മഠത്തേടത്ത് വീട്ടില്‍ ബാബുവിന്റെ മകന്‍ നിധീഷ്(31), ഭാര്യ ശ്രുതി(28)എന്നിവരെയാണ് വെട്ടിയത്.

ശ്രുതിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചക്ക് 12.45 നാണ് നാടിനെ നടുക്കിയ സംഭവം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/291185/murder)