ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പയ്യന്നൂർ നഗരസഭ പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് മൂരികൊവ്വലിൽ പയ്യന്നൂർ ഫയർ സ്റ്റേഷന് സമീപം പ്രവർത്തിച്ചു വരുന്ന ഫുഡ് കോർട്ട് ഫാമിലി റെസ്റ്റോറന്റിനും പയ്യന്നൂർ ടൗണിൽ കുഞ്ഞഹമ്മദ് സി കെ എന്നവരുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനും പിഴ ചുമത്തി.

ഫുഡ് കോർട്ട് ഫാമിലി റെസ്റ്റോറന്റിലെ അടുക്കളയിൽ നിന്നും വാഷ് ബേസിനിൽ നിന്നുള്ള മലിനജലം പൊതു റോഡിനു സമീപത്തെ പൊതു ഓടയിലേക്ക് ഒഴുക്കി വിടുന്നതായി സ്‌ക്വാഡ് പരിശോധനയിൽ കണ്ടെത്തി. ഓടയിൽ മലിന ജലം കെട്ടി കിടന്നു കൊതുകും കൂതാടിയും പെറ്റു പെരുകുന്ന അവസ്ഥയിലും ദുർഗന്ധം പരത്തുന്ന അവസ്ഥയിലുമാണ് കാണപ്പെട്ടത്.ഹോട്ടലിന്റെ സമീപത്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടി ഇട്ട് കത്തിച്ചുവരുന്നതായും കണ്ടെത്തി.
ഹോട്ടലിന് സ്‌ക്വാഡ് 15000 രൂപ പിഴ ചുമത്തുകയും ഹോട്ടൽ അടച്ചിട്ടു മലിന ജലം ടാങ്കിലേയ്ക്ക് ഒഴുക്കിവിടുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ നിർദേശവും നൽകി.സ്‌ക്വാഡ് പയ്യന്നൂർ ടൗണിൽ നടത്തിയ പരിശോധനയിൽ കുഞ്ഞഹമ്മദ് സി കെ എന്നവരുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ ഉള്ളിൽ നിരവധി മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുന്നതായും കെട്ടിടം മുഴുവനായി മാലിന്യങ്ങളാൽ നിറഞ്ഞ സ്ഥിതിയിലുമാണ് കാണപ്പെട്ടത്. മാലിന്യങ്ങൾ ഉടൻ തന്നെ എടുത്തുമാറ്റാനും സ്‌ക്വാഡ് ഉടമയ്ക്ക് നിർദേശം നൽകി.പരിശോധാനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, ദിബിൽ സി. കെ, പയ്യന്നൂർ നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ അനീഷ് ലാൽ എ തുടങ്ങിയവർ പങ്കെടുത്തു.
Rs 20,000 fine imposed