മുന്‍ താരം എസ്. ശ്രീശാന്തിനെ മൂന്ന് വര്‍ഷത്തേക്ക് വിലക്കി കേരള ക്രിക്കറ്റ് അസോസിയേഷന്‍

മുന്‍ താരം എസ്. ശ്രീശാന്തിനെ മൂന്ന് വര്‍ഷത്തേക്ക് വിലക്കി കേരള ക്രിക്കറ്റ് അസോസിയേഷന്‍
May 2, 2025 03:03 PM | By Sufaija PP

തിരുവനന്തപുരം : മുന്‍ താരം എസ്. ശ്രീശാന്തിനെ മൂന്ന് വര്‍ഷത്തേക്ക് വിലക്കി കേരള ക്രിക്കറ്റ് അസോസിയേഷന്‍. ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസനെ ഉള്‍പ്പെടുതിരുന്നതിനെച്ചൊല്ലിയുള്ള വിവാദങ്ങളില്‍ അസോസിയേഷനെ വിമര്‍ശിച്ചതിലാണ് നടപടി. ശ്രീശാന്തിന്റെ പ്രസ്താവന സത്യവിരുദ്ധവും അസോസിയേഷന് അപമാനകരവുമെന്നാണ് കെഎസിഎ പറയുന്നത്. കേരള ക്രിക്കറ്റ് ലീഗിലെ കൊല്ലം ഏരീസ് ടീമിന്റെ സഹ ഉടമയാണ് നിലവില്‍ ശ്രീശാന്ത്.

മൂന്ന് വര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്യാനാണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ തീരുമാനം. ഏപ്രില്‍ 30ന് എറണാകുളത്തു ചേര്‍ന്ന കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രത്യേക ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

വിവാദമായ പരാമര്‍ശങ്ങളെ തുടന്ന് നേരത്തെ ശ്രീശാന്തിനും ഫ്രാഞ്ചയ്സീ ടീമുകളായ കൊല്ലം ഏരീസ്, ആലപ്പി ടീം ലീഡ് കൊണ്ടെന്റെര്‍ സായി കൃഷ്ണന്‍, ആലപ്പി റിപ്പിള്‍സ് എന്നിവര്‍ക്കെതിരെയും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഫ്രാഞ്ചയ്സീ ടീമുകള്‍ നോട്ടീസിന് തൃപ്തികരമായ മറുപടി നല്‍കിയതുകൊണ്ട് തന്നെ അവര്‍ക്കെതിരെ തുടര്‍നടപടികള്‍ തുടരേണ്ടതില്ല എന്നാണ് തീരുമാനം. ടീം മാനേജ്‌മെന്റില്‍ അംഗങ്ങളെ ഉള്‍പെടുത്തുമ്പോള്‍ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കാനും യോഗം തീരുമാനിച്ചു.

കൂടാതെ സഞ്ജു സാംസന്റെ പേരില്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച പിതാവ് സാംസണ്‍ വിശ്വനാഥ്, റെജി ലൂക്കോസ് , 24x 7 ചാനല്‍ അവതാരക എന്നിവര്‍ക്കെതിരെ നഷ്ടപരിഹാരത്തിന് കേസ് നല്‍കുവാനും ജനറല്‍ ബോഡിയോഗത്തില്‍ തീരുമാനമായി.

Sreeshanth

Next TV

Related Stories
കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിനടുത്ത് തീപിടുത്തം

May 2, 2025 09:43 PM

കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിനടുത്ത് തീപിടുത്തം

കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിനടുത്ത്...

Read More >>
കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് നാളെ കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച്

May 2, 2025 09:18 PM

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് നാളെ കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച്

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് നാളെ കോണ്‍ഗ്രസ് പ്രതിഷേധ...

Read More >>
മലിനജലം പൊതു ഓടയിലേക്ക് ഒഴുക്കിവിട്ട സ്ഥാപനങ്ങൾക്ക് 20000 രൂപ പിഴ ചുമത്തി

May 2, 2025 07:38 PM

മലിനജലം പൊതു ഓടയിലേക്ക് ഒഴുക്കിവിട്ട സ്ഥാപനങ്ങൾക്ക് 20000 രൂപ പിഴ ചുമത്തി

മലിനജലം പൊതു ഓടയിലേക്ക് ഒഴുക്കിവിട്ട സ്ഥാപനങ്ങൾക്ക് 20000 രൂപ പിഴ...

Read More >>
കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ സമ്മേളനം സംഘടിപ്പിച്ചു

May 2, 2025 07:31 PM

കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ സമ്മേളനം സംഘടിപ്പിച്ചു

കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ സമ്മേളനം...

Read More >>
കണ്ണൂരിൽ വീട് കുത്തി തുറന്ന് സ്വർണവും പതിനേഴായിരം രൂപയും കവര്‍ന്ന കുട്ടിക്കള്ളൻ പിടിയില്‍

May 2, 2025 05:02 PM

കണ്ണൂരിൽ വീട് കുത്തി തുറന്ന് സ്വർണവും പതിനേഴായിരം രൂപയും കവര്‍ന്ന കുട്ടിക്കള്ളൻ പിടിയില്‍

കുടുങ്ങി; കണ്ണൂരിൽ വീട് കുത്തി തുറന്ന് സ്വർണവും പതിനേഴായിരം രൂപയും കവര്‍ന്ന കുട്ടിക്കള്ളൻ...

Read More >>
സോഷ്യൽ മീഡിയയിലെ പ്രചാരണം തള്ളി സിബിഎസ്ഇ ബോർഡ്; 10, 12 ക്ലാസുകളിലെ ഫലം ഇന്നില്ല

May 2, 2025 03:04 PM

സോഷ്യൽ മീഡിയയിലെ പ്രചാരണം തള്ളി സിബിഎസ്ഇ ബോർഡ്; 10, 12 ക്ലാസുകളിലെ ഫലം ഇന്നില്ല

സോഷ്യൽ മീഡിയയിലെ പ്രചാരണം തള്ളി സിബിഎസ്ഇ ബോർഡ്;* *10, 12 ക്ലാസുകളിലെ ഫലം...

Read More >>
Top Stories

News Roundup